‘അക്രമം വഴി മാറും ചിലര്‍ വരുമ്പോള്‍’, വൈറലായി കേരളാ പൊലീസിന്റെ വീഡിയോ

കൊവിഡിന് ശേഷം കേരളത്തിലെ ഓരോ നാട്ടിലും ഉത്സവ ആഘോഷമാണ്. ഒത്തൊരുമ വിളിച്ചോതുന്നതാണ് ഉത്സവങ്ങളും ആഘോഷങ്ങളും. എന്നാല്‍ ആഘോഷങ്ങള്‍ അക്രമത്തിലേക്ക് വഴിമാറരുതെന്ന് കേരള പൊലീസ് മുന്നറിയിപ്പ് നല്‍കി. ഉത്സവാഘോഷത്തിനിടെ അക്രമം അഴിച്ചുവിട്ടവരെ അടിച്ചോടുക്കുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ വീഡിയോ സഹിതമാണ് മുന്നറിയിപ്പ്.

‘അക്രമം വഴിമാറും .. ചിലര്‍ വരുമ്പോള്‍. നമ്മുടെ ഒത്തൊരുമ വിളിച്ചോതുന്നതാണ് ഉത്സവങ്ങളും ആഘോഷങ്ങളും. കൂട്ടായ്മയുടെ ആ മധുരനിമിഷങ്ങള്‍ അക്രമങ്ങളിലേക്ക് വഴിമാറരുത്. ആഘോഷങ്ങള്‍ സ്‌നേഹവും, സമാധാനവും നിറഞ്ഞതാവട്ടെ…’ എന്ന കുറിപ്പോടെയാണ് കേരള പൊലീസിന്റെ വീഡിയോ

ഉത്സവം ആളുകള്‍ ആഘോഷത്തോടെ കൊണ്ടാടുന്നതിനിടെയാണ് കുറച്ചു പേര്‍ തമ്മില്‍ അമ്പലപ്പറമ്പില്‍ വച്ച് അടിയുണ്ടാകുന്നത്. ഇവരുടെ ഇടയിലേക്ക് പൊലീസ് കയറി വരുന്നതും ഇവരെ അടിച്ചോടിക്കുന്നതുമായ വിഡിയോയാണ് സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകുന്നത്. കേരള പൊലീസ് തന്നെയാണ് അവരുടെ ഫെയ്സ്ബുക്ക്് പേജിലൂടെ ഈ വിഡിയോ പങ്കുവച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News