ഇതാ പാർലെജി പരസ്യത്തിലെ പെൺകുട്ടിയല്ലേ? ആധാർ കാർഡ് എടുക്കാൻ വന്ന സുന്ദരിയെ കണ്ട് ഞെട്ടി എൻറോൾമെൻറ് സെന്ററിലെ ജീവനക്കാർ: വീഡിയോ

കുട്ടിക്കാലത്ത് നമ്മളൊക്കെ ഏറ്റവുമധികം കഴിച്ചിട്ടുള്ള ഒന്നാണ് പാർലെ ജിയുടെ ബിസ്കറ്റ്. ഇതിന്റെ കവർ ചിത്രമായി ഉണ്ടായിരുന്ന കൊച്ചു സുന്ദരിയെ നമ്മളൊക്കെ ഇപ്പോഴും ഓർക്കുന്നുണ്ടാകും. കഴിഞ്ഞ ദിവസം ആധാർ എടുക്കാൻ വന്ന പെൺകുട്ടിയെ കണ്ടപ്പോൾ ആധാർ എൻറോൾമെൻറ് സെന്ററിലെ ജീവനക്കാർ ഞെട്ടിയതും അതുകൊണ്ട് തന്നെയാണ്. പാർലെ ജിയിലെ പെൺകുട്ടിയുടെ അതെ മുഖ സാദൃശ്യമുള്ള ഒരു കൊച്ചു മിടുക്കിയാണ് തങ്ങളുടെ മുന്നിൽ ഉള്ളത് എന്ന കാര്യം അവരെ അത്ഭുതപ്പെടുത്തി.

ALSO READ: ‘എന്‍റെ പേര് പെണ്ണ്, എന്‍റെ വയസ് 8′, ‘പാട്ടിലെ വരികള്‍ എന്‍റെ അനുഭവമാണ് സാങ്കൽപ്പികമല്ല’; വേദനിപ്പിക്കുന്ന ദുരനുഭവം വെളിപ്പെടുത്തി ഗൗരി ലക്ഷ്‌മി

കൊച്ചു മിടുക്കിയുടെ കുറുമ്പുകൾ നിറഞ്ഞ വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ട്രെൻഡിങ് ആണ്. ആധാർ സെന്ററിലെ ഉദ്യോഗസ്ഥൻ ഏറെ പണിപ്പെട്ടിട്ടാണ് സൈറ്റിൽ കുഞ്ഞിന്റെ ഒരു പടം എടുക്കുന്നത് എന്ന് വിഡിയോയിൽ നിന്ന് വ്യക്തമാണ്. ഈ വീഡിയോ ഇൻസ്റ്റാഗ്രാമിൽ 18.3 മില്യൺ കാഴ്ചക്കാരെയും ധാരാളം കമന്റുകളും നേടിയിട്ടുണ്ട്.

ALSO READ: ‘കരയാൻ കണ്ണീരില്ല കണ്ണീരൊപ്പാൻ ആരും പോരണ്ട’, കാനറികൾ കുതിച്ചുയരും; തോൽവിക്ക് പിറകെ ബ്രസീലിന് ആശ്വാസ വാക്കുകളുമായി ആരാധകർ

‘വളരെ ക്യൂട്ട്, കഴിഞ്ഞ വേനൽക്കാലത്ത് ആധാർ കാർഡ് ഫോട്ടോഗ്രാഫിക്കായി എൻ്റെ 2 വയസ്സിന് മുകളിൽ പ്രായമുള്ള മകളെ എടുത്തപ്പോൾ അതേ അനുഭവം എനിക്കുണ്ടായി’, വീഡിയോയ്ക്ക് താഴെ കമന്റുകൾ പങ്കുവെച്ചുകൊണ്ട് ഒരാൾ കുറിച്ചു. ‘ആധാർ ചിത്രത്തിൽ മനോഹരമായി കാണപ്പെടുന്ന ഒരേയൊരു വ്യക്തി’, എന്നാണ് മറ്റൊരു കമന്റ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News