ആകാശം തൊട്ട പ്രണയം: വിമാനത്തിൽവെച്ച് വിവാഹാഭ്യർത്ഥന നടത്തി യുവതി, കയ്യടിച്ച് സോഷ്യൽ മീഡിയ

flight proposal

പലതരം വിവാഹാഭ്യർത്ഥനകൾ നാം സോഷ്യൽ മീഡിയയിൽ കാണാറുണ്ട്. കായിക മത്സരം നടക്കുന്ന സ്റ്റേഡിയത്തിൽ വെച്ചും കപ്പലിൽ വെച്ചുമൊക്കെ തന്റെ പ്രിയപ്പെട്ടവരോട് ഏറെ നാളായി കാത്തുവെച്ച പ്രണയം തുറന്നുപറയുന്ന അത്തരം വിഡിയോകൾ വലിയ കയ്യടി നേടാറുണ്ട്. അങ്ങനെ ഒരു പ്രൊപ്പോസൽ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്.

ALSO READ: ആളൊരു പുലി തന്നെ! ആപ്പിളിന്റെ തലപ്പത്ത് ഇന്ത്യൻ വംശജൻ

ഐശ്വര്യ ബൻസൽ എന്ന യുവതി തന്റെ കാമുകാനായ അമൂല്യ ഖോയലിനെ പ്രൊപ്പോസ് ചെയ്യുന്ന വീഡിയോ ആണിത്. വീഡിയോയെ വ്യത്യസ്തമാക്കുന്നത് വിവാഹാഭ്യർത്ഥന നടത്താൻ യുവതി തെരെഞ്ഞെടുത്ത വേദിയാണ്. അത് മറ്റെങ്ങുമല്ല…വിമാനത്തിൽ.അതെ! യാത്രക്കിടെ വിമാനത്തിൽവെച്ചാണ് യുവതി തന്റെ പ്രണയം പ്രിയപ്പെട്ടവനോട് തുറന്നുപറഞ്ഞത്.

ALSO READ: ഡെൽറ്റ എയർലൈൻസ് വിമാനത്തിന്റെ ടയർ പൊട്ടിത്തെറിച്ച് രണ്ട് തൊഴിലാളികൾ മരിച്ചു

ഫ്‌ളൈറ്റ് അറ്റന്റന്റ് മൈക്കിലൂടെ അനൗൺസ്‌മെന്റ് നടത്തുന്നതും തുടർന്ന് ഐശ്വര്യ മുട്ടുകുത്തി നിന്ന് തന്റെ കാമുകന്റെ വിരലിൽ മോതിരം അണിയിക്കുന്നതുമാണ് വിഡിയോയിൽ ഉള്ളത്. വിമാനത്തിലുള്ള മറ്റുള്ള യാത്രക്കാർ ‘വിൽ യു മാരി മി’ എന്നെഴുതിയ ബാനറുകൾ ഉയർത്തുന്നതും കയ്യടിച്ച് ആശംസകൾ നേരുന്നതും വിഡിയോയിൽ കാണാം.

ALSO READ: വീട്ടമ്മയുടെ കണ്ണിൽ മുളകുപൊടി വിതറി മാല പൊട്ടിച്ചു; ഒരു മണിക്കൂറിനുള്ളിൽ പ്രതി പൊലീസ് പിടിയിൽ

നാല് മില്യണിലധികം കാഴ്ചക്കാരാണ് ഒറ്റ ദിവസംകൊണ്ട് വീഡിയോ കണ്ടത്. മൂന്ന് ലക്ഷത്തിലധികം ലൈക്കുകളും വീഡിയോയ്ക്ക് കിട്ടിയിട്ടുണ്ട്. വീഡിയോ വൈറൽ ആയതോടെ ഇൻഡിഗോ വിമാന കമ്പനിയും ഇരുവർക്കും ആശംസകൾ നേർന്നുകൊണ്ട് രംഗത്ത് വന്നു.’ എൻഗേജ്മെന്റിൽ ആശംസകൾ, ഇരുവർക്കും സ്നേഹവും സന്തോഷവും ദൈവം നൽകട്ടെ’-എന്നാണ് ഇൻഡിഗോ കുറിച്ചത്.

ALSO READ: പതുങ്ങിയത് കുതിച്ചു ചാടാൻ! നാല് ദിവസത്തിന് ശേഷം സ്വർണ്ണവില വീണ്ടും ഉയർന്നു

അടുത്തിടെ സമാന രീതിയിലുള്ള മറ്റൊരു വിഡിയോയും സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു, ഫ്ലൈറ്റ് അറ്റെൻഡന്റ് ആയ സുഹൃത്തിനോട് വിവാഹാഭ്യർത്ഥന നടത്തുന്ന പൈലറ്റിന്റെ ദൃശ്യമായിരുന്നു അത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News