‘അറിയാവുന്നത് ചെയ്താല്‍ മതി’; മക്കളെ ഡാന്‍സ് കളിക്കാന്‍ പ്രോത്സാഹിപ്പിക്കുന്ന അച്ഛന്‍; ഹൃദയം തൊട്ടൊരു വീഡിയോ

മക്കളെ ഡാന്‍സ് കളിക്കാന്‍ പ്രോത്സാഹിപ്പിക്കുന്ന ഒരു അച്ഛന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. രണ്ട് പേര്‍ റീലിന് വേണ്ടി കണ്ടന്റ് തയ്യാറാക്കുന്നതിനിടെ അവരെ പിതാവ് സമീപിക്കുകയായിരുന്നു. തന്റെ മക്കളെ കൂടി ഡാന്‍സ് കളിപ്പിക്കാമോ എന്നായിരുന്നു അച്ഛന്റെ ചോദ്യം. ഇതിന് പിന്നാലെ മക്കളെ അവിടേയ്ക്ക് വിളിച്ച അച്ഛന്‍ അവരെ ഡാന്‍സ് കളിക്കാന്‍ നിര്‍ബന്ധിക്കുകയായിരുന്നു.

സാധ്‌ന, പ്രണവ് ഹെജ്‌ഡെ എന്നിവര്‍ പങ്കുവെച്ച വീഡിയോയാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തത്. ഇരുവരും റീലിന് വേണ്ടി ഡാന്‍സ് കളിക്കുന്നതിനിടെയാണ് പിതാവ് സമീപിച്ചത്. മക്കള്‍ നല്ലതുപോലെ ഡാന്‍സ് ചെയ്യുമെന്നും പക്ഷേ നാണമാണെന്നും അദ്ദേഹം പറയുന്നുണ്ട്. എങ്ങനെയാണ് ചെയ്യേണ്ടതെന്ന് പറഞ്ഞു കൊടുത്താല്‍ അവര്‍ ചെയ്യുമെന്നും അദ്ദേഹം പറയുന്നു.

മക്കള്‍ ഡാന്‍സ് ചെയ്യുമ്പോളുടനീളം അച്ഛന്‍ പ്രോത്സാഹനവുമായി കൂടെ നില്‍ക്കുന്നുണ്ട്. നിങ്ങള്‍ക്ക് അറിയാവുന്നത് ചെയ്താല്‍ മതിയെന്നും ആരും ജഡ്ജ് ചെയ്യില്ലെന്നുമൊക്കെ അദ്ദേഹം പറയുന്നത് വീഡിയോയില്‍ കേള്‍ക്കാം. മക്കളെ വളരെയധികം പ്രോത്സാഹിപ്പിക്കുന്ന പിതാവ് സോഷ്യല്‍ മീഡിയയുടെ ഹൃദയം തൊട്ടു. നിരവധി പേരാണ് വീഡിയോ പങ്കവെച്ച് രംഗത്തെത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News