സീനിയര്‍ സിപിഒ മുതല്‍ എസ്‌ഐമാര്‍ വരെ; ‘മങ്കമാരായി’ പൊലീസുകാരുടെ തിരുവാതിരകളി; വീഡിയോ

ഓണാഘോഷങ്ങള്‍ എല്ലായിടത്തുമുണ്ടെങ്കിലും അല്‍പം വ്യത്യസ്തമായിരുന്നു തൃശൂര്‍ കൊടുങ്ങല്ലൂര്‍ പൊലീസ് സ്റ്റേഷനിലെ ഓണാഘോഷം. കാക്കിക്കുള്ളിലെ കലാഹൃദയങ്ങള്‍ കളം നിറഞ്ഞാടിയപ്പോള്‍ ആഘോഷം പൊടിപൊടിച്ചു. പൊലീസുകാരുടെ തിരുവാതിര കളിയായിരുന്നു ആഘോഷങ്ങളില്‍ ശ്രദ്ധനേടിയത്.

also read- എം എൽ എമാർക്ക് പങ്കെടുക്കാൻ കഴിയില്ല; മണിപ്പൂർ നിയമസഭാ സമ്മേളനം മാറ്റിവെയ്ക്കണമെന്ന് കുക്കി സംഘടനകൾ

സീനിയര്‍ സിപിഒ മുതല്‍ എസ്‌ഐമാര്‍ വരെയുള്ള പുരുഷ പൊലീസുകാരാണ് തിരുവാതിര അവതരിപ്പിച്ചത്. പൊലീസുകാര്‍ ധരിച്ച വേഷവും അവതരണവുമെല്ലാം കാഴ്ചക്കാര്‍ക്ക് കൗതുകം പകര്‍ന്നു. എസ്‌ഐമാരായ ജോബി, സെബി, ജിമ്പിള്‍, സാജന്‍, ജെയ്‌സന്‍, എഎസ്‌ഐമാരായ ബാബു, റെജി, ജഗദീഷ്, സീനിയര്‍ സിപിഒ ജാക്‌സണ്‍ എന്നിവരായിരുന്നു തിരുവാതിര കളിയിലെ താരങ്ങള്‍.

also read- ഇന്ന് ഉത്രാടം; ഓണത്തെ വരവേല്‍ക്കാനൊരുങ്ങി മലയാളികള്‍

ഓണാഘോഷത്തിന്റെ ഭാഗമായി നാടകം, വടം ലി, എന്നിവയും കാലാ-കായിക മത്സരങ്ങളും നടന്നു. സിവില്‍ പൊലീസ് ഓഫീസര്‍ അഖില്‍ ഒരുക്കിയ മഹാബലിയുടെ രൂപവും ആഘോഷം വര്‍ണാഭമാക്കി. ഡിവൈഎസ്പി സലീഷ് എന്‍ ശങ്കരന്‍, സി ഐ. ഇ ആര്‍ ബൈജു, എസ്‌ഐ ഹരോള്‍ഡ് ജോര്‍ജ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു ഓണാഘോഷം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News