കുഴിയില്‍ അകപ്പെട്ട ഒട്ടകകുഞ്ഞിനെ രക്ഷിച്ച് അമ്മയെ ഏല്‍പ്പിക്കുന്ന മനുഷ്യന്‍, വൈറലായി വീഡിയോ

മരൂഭൂമിയുടെ നടുവില്‍ വലിയൊരു വിടവികനത്ത് അകപ്പെട്ടു പോയ ഒട്ടകക്കുഞ്ഞും അതിനെ നോക്കി നിസ്സഹായായി നില്‍ക്കുന്ന അമ്മ ഒട്ടകവും ഇവരെ സഹായിക്കാനെത്തിയ മനുഷ്യനും ഇന്ന് സോഷ്യല്‍ മീഡിയയില്‍ വയറലാണ്.

വിടവിലകപ്പെട്ട കുഞ്ഞ് കരയിലേക്ക് കയറാന്‍ ശ്രമിച്ച് പരാജയപ്പെട്ട് നില്‍ക്കുന്നത്  കണ്ട് അവിടേക്ക് എത്തിയ ഒരാള്‍  ആ വിടവിലേക്ക് ഇറങ്ങി ഒട്ടക കുഞ്ഞിനെ പിടിക്കാന്‍ ശ്രമിച്ചെങ്കിലും ആദ്യംഅത് പിടികൊടുത്തില്ല. ദൗത്യത്തില്‍ ഉറച്ച് നിന്ന മനുഷ്യന്‍ ഒരു കൈകൊണ്ട് കുഞ്ഞൊട്ടകത്തെ പിടിച്ച് ദേഹത്ത് ചേര്‍ത്ത് വച്ച്  വിടവിലെ പാറകളില്‍ ചവിട്ടി രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും  ആദ്യ ശ്രമം പാളി. പക്ഷെ അദ്ദേഹത്തിന്റെ ശ്രമകരമായിരുന്നെങ്കിലും രണ്ടാം തവണം ആ മനുഷ്യന്‍ ലക്ഷ്യം കണ്ടു.

സുരക്ഷിതമായി  കുഞ്ഞൊട്ടകത്തെ കരയിലെത്തിച്ച മനുഷ്യന്‍  അമ്മ ഒട്ടകത്തിന് കുഞ്ഞിനെ കൈമാറുന്നതും അമ്മയും കുഞ്ഞും തമ്മില്‍ സ്നേഹ പങ്കുവയ്ക്കുന്നതും  ദൃശ്യങ്ങളില്‍ കാണാം. അമ്മയും കുഞ്ഞും ആ മനുഷ്യനെ നന്ദിയോടെ നോക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്.

നിരവധി പേരാണ് വീഡിയോ കണ്ട് രക്ഷാപ്രവര്‍ത്തനതിന് ഇറങ്ങിയ മനുഷ്യനെ പ്രകീര്‍ത്തിച്ച് രംഗത്തെത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News