മികച്ച ബാലതാരത്തിനുള്ള അവാർഡ് കിട്ടിയതറിയാതെ സ്‌കൂൾ വിട്ട് വരുന്ന തന്മയയുടെ വീഡിയോ വൈറൽ

2022 ലെ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന പുരസ്‌കാരം ലഭിച്ചതറിയാതെ സ്‌കൂൾ വിട്ട് വരുന്ന തന്മയ സോൾ എന്ന പെൺകുട്ടിയുടെ വീഡിയോ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. സനൽ കുമാർ ശശിധരൻ സംവിധാനം ചെയ്ത വഴക്ക് എന്ന സിനിമയിലെ പ്രകടനത്തിനാണ് തന്മയയ്ക്ക് മികച്ച ബാലതാരത്തിനുള്ള പുരസ്‌കാരം ലഭിച്ചത്. അവാർഡ് ലഭിച്ച സന്തോഷത്തിൽ മറ്റു താരങ്ങളെല്ലാം മാധ്യമങ്ങളിൽ സജീവമായപ്പോൾ തന്മയ മാത്രം ഇതൊന്നുമറിഞ്ഞിരുന്നില്ല.

ALSO READ: മണിപ്പൂരിൽ രണ്ട് യുവതികളെ ബലാത്സംഘം ചെയ്ത് കൊന്നു; സംഭവം നടന്നത് യുവതികളെ നഗ്നരാക്കി നടത്തിച്ച അതേ ദിവസം

എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായ ജിഷ്ണു വിജയനാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തത്. മികച്ച ബാലതാരത്തിനുള്ള സംസ്ഥാന പുരസ്‌കാരം ലഭിച്ചതറിയാതെ പതിവ് പോലെ സ്‌കൂളിൽ നിന്നും വീട്ടിലേക്ക് വരുന്ന ഞങ്ങളുടെ സ്വന്തം കുഞ്ഞി എന്ന തലക്കെട്ടിൽ ഫേസ്ബുക്കിൽ പങ്കുവച്ച വീഡിയോ ഇതിനോടകം തന്നെ ധാരാളം പേരാണ് പങ്കുവച്ചിരിക്കുന്നത്. പുരസ്‌കാരം ലഭിച്ചെന്ന് പറഞ്ഞപ്പോൾ അത് വിശ്വസിക്കാതെയുള്ള തന്മയയുടെ നിൽപ്പും ഭാവങ്ങളുമാണ് ഈ ദൃശ്യങ്ങളെ മനോഹരമാക്കുന്നത്.

ALSO READ: മണിപ്പൂർ ലൈംഗികാതിക്രമം; നാല് പ്രതികളെയും പൊലീസ് കസ്റ്റഡിയിൽ വിട്ടു

അരക്ഷിതവും സംഘർഷഭരിതവുമായ ​ഗാർഹികാന്തരീക്ഷത്തിൽ ജീവിക്കുന്ന ഒരു പെൺകുട്ടിയുടെ ദൈന്യതയും നിസ്സഹായതയും ഹൃദയസ്പർശിയായി പ്രതിഫലിപ്പിച്ച പ്രകടനമികവിന് അഭിനന്ദനങ്ങൾ എന്നാണ് അവാർഡ് പ്രഖ്യാപിച്ചുകൊണ്ട് മന്ത്രി സജി ചെറിയാൻ പറഞ്ഞത് . 50,000 രൂപയും ശില്പവും പ്രശസ്തിപത്രവും ചേർന്നതാണ് പുരസ്കാരം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News