ചൂടില്‍ തളര്‍ന്നുവീണ ഒട്ടകത്തിന് വെള്ളം നല്‍കി ട്രക്ക് ഡ്രൈവര്‍; സോഷ്യല്‍ മീഡിയയില്‍ വൈറലായി വീഡിയോ

ലോകമെങ്ങും ശക്തമായിക്കൊണ്ടിരിക്കുന്ന ഉഷ്ണതരംഗങ്ങള്‍ മനുഷ്യരെ മാത്രമല്ല, മൃഗങ്ങളെയും വളരെ മോശമായി ബാധിക്കുന്നുണ്ടെന്ന് തുറന്നു കാട്ടുന്ന ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. മരുഭൂമിയില്‍ തളര്‍ന്നുവീണ ഒട്ടകത്തോട് ഒരു മനുഷ്യന്‍ കാണിക്കുന്ന ദയയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത് ഇന്ത്യന്‍ ഫോറസ്റ്റ് ഓഫീസര്‍ സുശാന്ത നന്ദയാണ്.

Also Read- ചോക്ലേറ്റ് നല്‍കിയും നഗ്‌നവീഡിയോ കാണിച്ചും ആണ്‍കുട്ടികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി, ലീഗ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍

ഗള്‍ഫ് രാജ്യങ്ങളിലെ ഒരു മരുഭൂമിയിലെ വഴിയരികില്‍ ഒരു ഒട്ടകം തളര്‍ന്നു കിടക്കുന്നിടത്താണ് വീഡിയോ തുടങ്ങുന്നത്. ഇത് കണ്ട ഒരു ട്രക്ക് ഡ്രൈവര്‍ തന്റെ കുപ്പിയിലെ വെള്ളവുമായി ഒട്ടകത്തെ സമീപിക്കുകയും, ഒട്ടകത്തിന് നേരെ നീട്ടുകയും ചെയ്യുന്നുണ്ട്. തളര്‍ന്നു വീണു കിടന്ന ഒട്ടകം പതിയെ തലയുയര്‍ത്തി വെള്ളം കുടിക്കുന്നു. കടുത്ത ചൂടില്‍ നിര്‍ജ്ജലീകരണം മൂലം മരണത്തിലേക്ക് വീഴുകയായിരുന്ന ഒട്ടകം, കുറച്ച് വെള്ളം കിട്ടിയതോടെ മരണത്തില്‍ നിന്നും ഉയത്തെഴുന്നേല്‍ക്കുകയും ചെയ്യുന്നു. ‘ചൂടില്‍ തളര്‍ന്നുവീണ ഒട്ടകം മരണത്തില്‍ നിന്ന് ഏതാനും നിമിഷങ്ങള്‍ അകലെയാണ്’ എന്ന അടിക്കുറിപ്പോടെയാണ് സുശാന്ത നന്ദ ട്വിറ്ററില്‍ വീഡിയോ പങ്കുവെച്ചത്. ദയാലുവായ ഒരു ട്രക്ക് ഡ്രൈവര്‍ അതിനു വെള്ളം നല്‍കുകയും പുനരുജ്ജീവിപ്പിക്കുകയും ചെയ്യുന്നു. അപ്രതീക്ഷിതമായ ഉഷ്ണതരംഗങ്ങളാണ് നാം അനുഭവിക്കുന്നത്. നിങ്ങളുടെ ഏതാനും തുള്ളി വെള്ളം മൃഗങ്ങളുടെ ജീവന്‍ രക്ഷിക്കും. നമ്മുടെ സഹയാത്രികരോട് കരുണ കാണിക്കുക എന്നും സുശാന്ത നന്ദ കുറിച്ചു. നിരവധി പേരാണ് വീഡിയോക്ക് കമന്റും ലൈക്കുമായി എത്തിയത്.

Also Read- ‘പാമ്പും എനിക്ക് വെറും പുല്ലാ’, പാമ്പിനെ ചവച്ചരച്ച് തിന്നുന്ന മാന്‍; വൈറലായി വീഡിയോ

ഗള്‍ഫ് രാജ്യങ്ങളില്‍ 55 ഡിഗ്രി സെല്‍ഷ്യസിലേക്ക് കടന്നിരിക്കുകയാണ്. എയര്‍ കണ്ടീഷന്‍ ചെയ്ത മുറികളിലും മറ്റുമായി മനുഷ്യര്‍ പൊരുത്തപ്പെടുമ്പോള്‍ നിര്‍ജലീകരണം മൂലം പല ജീവികളും വഴിയരികില്‍ മരിച്ച് വീഴുകയാണ്. മരുഭൂമിയില്‍ ജീവിക്കുന്നതിന് കൂടുതല്‍ കാലം വെള്ളം സംഭരിച്ച് സൂക്ഷിക്കാന്‍ പറ്റുന്ന വിധം ശരീരഘടനയുള്ള മൃഗമാണ് ഒട്ടകം. എന്നാല്‍ ലോകമെങ്ങും വ്യാപിക്കുന്ന കാലാവസ്ഥാ വ്യതിയാനം ഒട്ടകങ്ങളെപ്പോലുള്ള മൃഗങ്ങളെപ്പോലും സാരമായിത്തന്നെ ബാധിക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News