ചുറ്റും കാട്ടുതീ; രക്ഷപ്പെടാന്‍ കാറോടിച്ച് യുവതി; വീഡിയോ

ചുറ്റം തീ പടര്‍ന്നുപിടിക്കുന്നതിനിടെ രക്ഷപ്പെടാന്‍ കാറോടിച്ച് യുവതി. ഇറ്റലിയിലാണ് സംഭവം നടന്നത്. പ്രദേശത്ത് നിന്ന് രക്ഷപ്പെടുന്നതിനായാണ് യുവതി സാഹസിക നീക്കം നടത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.

Also Read- മണിപ്പൂരില്‍ പ്രതിഷേധിക്കാന്‍ ‘ഇന്ത്യ’; പ്രതിപക്ഷ എംപിമാര്‍ കറുത്ത ബാഡ്ജ് ധരിച്ച് പാര്‍ലമെന്റില്‍ എത്തും

ഇറ്റലിയിലെ തെക്കന്‍ മേഖലയായ സിസിലിയിലാണ് സംഭവം നടന്നത്. വീഡിയോയില്‍ തീ പടര്‍ന്നുപിടിക്കുന്നത് കാണാം. ഇതിനിടെയാണ് പുകപടലങ്ങള്‍ക്കിടയിലൂടെ യുവതി കാറോടിച്ച് പോകുന്നത്. നിരവധി പേരാണ് വീഡിയോക്ക് ഷെയര്‍ ചെയ്ത് രംഗത്തെത്തിയത്.

Also Read- ‘ഒരു കാന്‍സര്‍ രോഗി ഇങ്ങനെയാകണം എന്നുള്ള അസ്വസ്ഥതയുണ്ടാക്കുന്ന ചിന്തയാണ് അവര്‍ നല്‍കിയത്’: അരുണ്‍ രാജ് പറയുന്നു

അതേസമയം കാട്ടുതീയില്‍ മൂന്ന് പേര്‍ക്ക് ജീവന്‍ നഷ്ടമായതായി റിപ്പോര്‍ട്ടുകളുണ്ട്. പുലേര്‍മോ എന്ന സ്ഥലത്തെ ഒരു വീട്ടില്‍ കത്തിക്കരിഞ്ഞ നിലയില്‍ രണ്ട് പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇവര്‍ എഴുപത് വയസിന് മുകളില്‍ പ്രായമുള്ള ദമ്പതികളാണ്. പ്രദേശത്ത് തീപിടിത്തം മൂലം ആബുലന്‍സിന് വീട്ടിലേക്ക് എത്താന്‍ കഴിയാതെ വന്നതിനെ തുടര്‍ന്ന് എണ്‍പത് വയസിലധികം പ്രായമുള്ള സ്ത്രീക്ക് ജീവന്‍ നഷ്ടമായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News