‘ഇതാണ് മോനേ വ‍ഴി, ഇങ്ങോട്ട് വാ…; വൈറലായി വിമാനത്താളത്തിന് പുറത്തേക്ക് കുരങ്ങിന് വഴികാട്ടുന്ന ജീവനക്കാരിയുടെ വീഡിയോ

viral video

രണ്ട് കാലുള്ള യാത്രക്കാർക്കിടയിൽ നാലുകാലിൽ ഓടുന്ന ഒരു അതിഥിയെ കണ്ട് സിംഗപ്പൂര്‍ ചാംഗി വിമാനത്താവളത്തിലെ ജീവനക്കാര്‍ ഞെട്ടി. ആൾ മറ്റാരുമല്ല, ഒരു കുരങ്ങനാണ്. വിമാനത്താവളത്തിലെ കാഴ്ചകള്‍ ആസ്വദിച്ച് നടക്കുന്ന കുരങ്ങനോട് പുറത്തേക്ക് പോകാന്‍ അഭ്യര്‍ത്ഥിക്കുന്ന വിമാനത്താവള ജീവനക്കാരിയുടെ വീഡിയോയാണ് ഇപ്പോള്‍ സമൂഹിക മാധ്യമങ്ങളില്‍ വൈറലാകുന്നത്.

വിമാനത്താവളത്തിലൂടെ നടക്കുന്ന കുരങ്ങിന് സൗമ്യതയോടെ പുറത്തേക്കുള്ള വ‍ഴി കാട്ടിക്കൊടുത്ത് ഇതിലേ പോകൂ എന്ന് പറയുന്ന ജീവനക്കാരിയെ വീഡിയോയിൽ കാണാം. കുരങ്ങുകളോട് പോലും ഇത്രയും ശാന്തതയോടെ സംസാരിക്കുന്ന ജീവനക്കാരിയെ പ്രശംസിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്.

also read; കൈവിട്ട കളിയായി! പഞ്ച് പിടുത്തത്തിനിടെ യുവാവിന്റെ കൈയൊടിഞ്ഞു, വീഡിയോ കാണാം

വീഡിയോക്ക് നിരവധി രസകരമായ കമന്‍റുകളും ആളുകൾ ഇടുന്നുണ്ട്. ഇത് കൊണ്ടാണ് ചാംഗി എയർപോർട്ട് ലോകത്തിലെ ഏറ്റവും നല്ല എയർ പോർട്ടാണ് അറിയപ്പെടുന്നത്. കുരങ്ങിനെ പോലും ബഹുമാനത്തോടെ പരിചരിക്കുന്ന ഇത് പോലുള്ള ജീവനക്കരെ എവിടെ കിട്ടുമെന്നു ഒരാൾ ചോദിച്ചത് . ആരാണ് വിമാനത്താവളത്തിൽ ‘ജുമാഞ്ചി’ കളിക്കുന്നതെന്നായിരുന്നു ഒരാളുടെ രസകരമായ ചോദ്യം.

തന്‍റെ കാണാതായ പ‍ഴം അന്വേഷിച്ച് ഇറങ്ങിയതാവും എന്നായിരുന്നു മറ്റൊരു കമന്‍റ്. കുരങ്ങനായാലും മനുഷ്യനായാലും മര്യാദയാണ് പ്രധാനമെന്നാണ് മറ്റ് ചിലരുടെ അഭിപ്രായം. ഇതാദ്യമായല്ല ചാംഗി വിമാനത്താവളത്തിൽ കുരങ്ങുകൾ കേറുന്നത്. ഈ സംഭവം നടന്ന ദിവസം തന്നെ വിമാനത്താവളത്തിന്‍റെ പടിക്കെട്ടുകൾ കയറുന്ന 2 കുരങ്ങൻമാരുടെ വീഡിയോയും വൈറലാകുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News