കുറച്ച് ഓവറായാലല്ലേ എല്ലാവരും ശ്രദ്ധിക്കൂ ; കാറിലെ സിംഹം വൈറലായപ്പോള്‍

മിണ്ടാപ്രാണികളെ സ്‌നേഹിക്കുന്നവര്‍ ഒരുപാട് പേര്‍ നമ്മുടെ സമൂഹത്തിലുണ്ട്. സമൂഹമാധ്യമങ്ങള്‍ തുറക്കുമ്പോഴും ഗ്രൂപ്പുകളിലൂടെയും പേജുകളിലൂടെയും തങ്ങളുടെ വളര്‍ത്തു മൃഗങ്ങളുടെ വികൃതികളും സ്‌നേഹപ്രകടനവുമെല്ലാം പങ്കുവയ്ക്കുന്നവരും ധാരാളം. പൂച്ചകള്‍, നായകള്‍, പക്ഷികളെല്ലാം അങ്ങനെ ട്രെന്‍ഡിംഗായി നില്‍ക്കുമ്പോള്‍ ഇവര്‍ക്കിടയിലേക്ക് കുറച്ച് വെറൈറ്റിയായി ഒരാള്‍ താരമാകുകയാണ്. നമ്മുടെ അയല്‍രാജ്യമായ പാകിസ്ഥാനില്‍ നിന്നുള്ള ഒരു വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ട്രെന്‍ഡിംഗാകുന്നത്. സാധാരണയായി കാറിലും ജീപ്പിലും എന്തിന് ടൂവീലറുകളില്‍ വരെ സ്വന്തം വളര്‍ത്തുമൃഗങ്ങളുമായി സവാരി നടത്തുന്ന നിരവധി ആളുകളുണ്ട്.

ALSO READ: പൊലീസ് സംരക്ഷണത്തിനായി സ്വന്തം വീടിനു നേരെ തന്നെ ആക്രമണം; ഹിന്ദുമഹാസഭ നേതാവും മകനുമടക്കം മൂന്ന് പേർ അറസ്റ്റിൽ

കുറച്ച് ഓവറായാലല്ലേ എല്ലാവരും ശ്രദ്ധിക്കൂ എന്ന് മൂസ പറയുന്നത് പോലെ പാകിസ്ഥാനിലെ ഒരു യുവാവ് തന്റെ യാത്രയില്‍ ഒപ്പം കൂട്ടിയിരിക്കുന്നത് ഒരു സിംഹക്കുട്ടിയെയാണ്. umbreenibrahimphotography എന്ന ഇന്‍സ്റ്റാഗ്രാം പേജിലാണ് ഈ യുവാവും സിംഹക്കുട്ടിയും ഇടംപിടിച്ചിരിക്കുന്നത്. വീഡിയോ പകര്‍ത്തുന്നത് ഒരു പെണ്‍കുട്ടിയാണ്. എന്താണ് സിംഹക്കുട്ടിയുടെ പേരെന്ന് ചോദിക്കുമ്പോള്‍ മുഫാസാ എന്ന് യുവാവ് മറുപടി നല്‍കുന്നു. ഒപ്പം എട്ടു മാസം മാത്രമാണ് തന്റെ വളര്‍ത്തുമൃഗത്തിന്റെ പ്രായമെന്നും അയാള്‍ പറയുന്നുണ്ട്. ട്രാഫിക്കിലെ റെഡ് ലൈറ്റില്‍പ്പെട്ട മുഫാസയെ കാണാം എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. തിരക്കേറിയ ഒരു റോഡില്‍ ട്രാഫിക്കില്‍പ്പെട്ട് കിടക്കുന്ന ഒരു കാറിന്റെ പുറകിലെ സീറ്റിലായിരുന്നു സിംഹ കുട്ടിയിരുന്നിരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News