പട്ടാപ്പകൽ, നടുറോട്ടിൽ ഒരു വെഡിങ് ഷൂട്ട്..! വൈറലായി വീഡിയോ

ഇപ്പോൾ പ്രീ വെഡിങ് ഷൂട്ടിന്റെയും സേവ് ദി ഡേറ്റിന്റെയുമൊക്കെ കാലമല്ലേ. പലതരം വ്യത്യസ്തമായ പ്രീ വെഡിങ് ഷൂട്ടുകൾ നമ്മൾ കാണാറുണ്ട്. അപകടസാധ്യയേറിയ പല ഷൂട്ടുകളും സാമൂഹ്യമാധ്യമങ്ങളിൽ വിമർശനങ്ങൾ ഏറ്റുവാങ്ങാറുമുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത് നടുറോട്ടിൽ നടക്കുന്ന ഒരു പ്രീ വെഡിങ് ഷൂട്ടാണ്. അണ്ടർ പാസ്സേജിന് നടുക്കായി വിവാഹവസ്ത്രത്തിൽ സർവഭാരവിഭൂഷിതയായി ഒരു യുവതി നിൽക്കുന്നു. നടുറോട്ടിൽ തന്നെ യുവതിയുടെ ചിത്രങ്ങൾ പകർത്തി ഫോട്ടോഗ്രാഫറും.

Also Read: കൊല്ലത്ത് കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് കത്തി നശിച്ചു; ബൈക്ക് യാത്രികൻ പരിക്കുകളോടെ രക്ഷപെട്ടു

വ്യത്യസ്ത പോസുകൾ നൽകാൻ ഫോട്ടോഗ്രാഫർ യുവതിയോട് നിര്ദേശിക്കുന്നതായും പ്രചരിക്കുന്ന വിഡിയോയിൽ കാണാം. തൊട്ടടുത്ത് കൂടെ നിരവധി വാഹനങ്ങൾ കടന്നു പോകുന്നു. ഒരു ബസ് അടുത്ത് കൂടെ പോകുന്നതും വിഡിയോയിൽ കാണാം. ഈ ഫോട്ടോകളുടെ എല്ലാം ഫലവും വധുവിന്റെ ചിത്രങ്ങളും വീഡിയോ കാണിക്കുന്നുണ്ട്. തിരക്കേറിയ റോഡിനു നടുവിൽ നിന്നുള്ള ഫോട്ടോഷൂട്ട് ആയതുകൊണ്ട് തന്നെ ഇത് കുറച്ച് ഓവറല്ലേ എന്ന തരത്തിലുള്ള കമന്റുകളാണ് വീഡിയോക്ക് താഴെ വരുന്നത്.

Also Read: വെള്ളികെട്ടിയ ഇടംപിരി ശംഖ് മാലിന്യകൂമ്പാരത്തിൽ; അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലേതെന്ന് സംശയം, നിഷേധിച്ച് ദേവസ്വം അധികാരികൾ

ഇതൊക്കെ അപകടമല്ലേ എന്നും, ഇത്രയ്ക്ക് വേണോ എന്നും ആളുകൾ ചോദിക്കുന്നുണ്ട്. ഒരു ഡിവൈഡർ പോലുമില്ലാത്ത റോഡിൻറെ നടുവിൽ നിന്നാണോ ഫോട്ടോഷൂട്ട് എന്നും കമന്റുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News