‘മലയാളത്തിൽ ചാകര എന്നു വിളിക്കും’ ബീച്ചിൽ ഇങ്ങനെയൊരു സംഭവം കണ്ടാൽ അപ്പോൾ തന്നെ രക്ഷപ്പെടണം; വീഡിയോ

വിചിത്രമായ പല പ്രതിഭാസങ്ങളും നമ്മുടെ ചുറ്റും ഈ പ്രകൃതിയിൽ നടക്കാറുണ്ട്. അത്തരത്തിൽ ബീച്ചിലെത്തിയ ജനങ്ങളെയാകെ അമ്പരപ്പിക്കുകയും ഭയപ്പെടുത്തുകയും ചെയ്ത ഒരു സംഭവമാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. കടലിൽ നിന്നും ഉയർന്നു പൊങ്ങുന്ന മീനുകളാണ് വീഡിയോയിൽ കാണുന്നത്. അതിൽ നിറയെ മീനുകൾ ചാടുന്നത് കാണാം. ആളുകൾ ഇത് കണ്ടതും അതിവേഗം തന്നെ കരയിലേക്ക് കയറുന്നതും വീഡിയോയിൽ വ്യക്തമാണ്. വീഡിയോയുടെ കാപ്ഷനിൽ ഇത്തരം സംഭവങ്ങളുണ്ടാവുകയാണ് എങ്കിൽ ശ്രദ്ധിക്കണം എന്നും മുന്നറിയിപ്പ് നൽകുന്നുണ്ട്. leomike101എന്ന ഇൻസ്റ്റാഗ്രാം യൂസറാണ് വീഡ‍ിയോ ഷെയർ ചെയ്തിരിക്കുന്നത്.

also read: സകല കുത്തുവാക്കുകളും ഭേദിച്ച് അബിഗേലിനെ കണ്ടെത്താൻ മാധ്യമപ്രവത്തകർ സഹായിച്ചെന്ന് ഷെയ്ൻ നിഗം

വീഡിയോയുടെ ദൃശ്യങ്ങളിൽ ഒരുകൂട്ടം മീനുകൾ വെള്ളത്തിൽ നിന്നും പൊങ്ങിച്ചാടുന്നത് കാണാം. വീഡിയോ കാപ്ഷനിൽ പറയുന്നത്, ഇത് ഹെലികോപ്റ്ററിൽ നിന്നും പകർത്തിയ ദൃശ്യങ്ങളാണ് എന്നാണ്. ഇങ്ങനെ സംഭവിക്കുന്നത് സ്രാവിനെ പോലെയുള്ളവ വരുമ്പോഴാണ് . സ്രാവുകൾ മത്തികളെ ഭക്ഷണമാക്കാറുണ്ട്. അതിനാൽ ഇങ്ങനെ എന്തെങ്കിലും സംഭവം കാണുകയാണ് എങ്കിൽ എത്രയും പെട്ടെന്ന് അവിടെ നിന്നും മാറണം എന്നും കാപ്ഷനിൽ പറയുന്നു. നിരവധിപ്പേർ വീഡിയോയ്ക്ക് കമന്റുകളും നൽകിയിട്ടുണ്ട്. അതേസമയം ഒരു മലയാളി ഇതിന് നൽകിയ കമന്റ് ‘മലയാളത്തിൽ ഇതിനെ ചാകര എന്നു വിളിക്കും’ എന്നായിരുന്നു കമന്റ്.

also read: കുടുംബത്തിലെ 5 പേർ ആത്മഹത്യ ചെയ്ത നിലയിൽ: സംഭവം ബാംഗളൂരിൽ

View this post on Instagram

A post shared by Leo Mike (@leomike101)

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News