ട്രെയിനിന്റെ വാതിലില്‍ തൂങ്ങി മറ്റൊരു ട്രെയിനിലെ യാത്രക്കാരെ ബെല്‍റ്റുകൊണ്ട് അടിക്കുന്ന യുവാവ്; നടപടിയുണ്ടാകുമെന്ന് റെയില്‍വേ

ട്രെയിനിന്റെ വാതിലില്‍ നിന്നുള്ള യാത്ര അപകടങ്ങള്‍ക്ക് കാരണമാകാറുണ്ട്. ഇപ്പോഴിതാ ട്രെയിനിന്റെ വാതില്‍ നിന്ന് മറ്റൊരു ട്രെയിനിലെ യാത്രക്കാരെ ബെല്‍റ്റുകൊണ്ട് അടിക്കുന്ന യുവാവിന്റെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ട്വിറ്ററില്‍ പങ്കുവെയ്ക്കപ്പെട്ട വീഡിയോ വൈറലായതോടെ നടപടിയുണ്ടാകുമെന്ന് റെയില്‍വേ അറിയിച്ചു.

Also Read- ‘ഇവിടെ ഭരിക്കുന്നത് വിദ്യാഭ്യാസമില്ലാത്ത രാഷ്ട്രീയ നേതാക്കള്‍, ഇത് പറയുന്നതില്‍ വിഷമമുണ്ട്’: കാജോള്‍

വെള്ള ടീ ഷര്‍ട്ടും ഷോര്‍ട്‌സും ധരിച്ചിരിക്കുന്ന യുവാവ് ട്രെയിനിന്റെ വാതിലില്‍ തൂങ്ങി നില്‍ക്കുന്നത് വീഡിയോയില്‍ കാണാം. ഇയാളുടെ കൈയില്‍ ഒരു ബെല്‍റ്റുമുണ്ട്. വേഗത കുറച്ച് എതിര്‍ ദിശയില്‍ ഓടിക്കൊണ്ടിരിക്കുന്ന ഒരു ട്രെയിന്റെ വാതിലിന് സമീപം ഇരിക്കുന്ന യാത്രക്കാരെയാണ് ഇയാള്‍ ബെല്‍റ്റ് ഉപയോഗിച്ച് അടിക്കുന്നത്. യുവാവിനൊപ്പം ട്രെയിനിലുണ്ടായിരുന്ന മറ്റൊരാളാണ് വീഡിയോ ചിത്രീകരിച്ചത്. ബിഹാറിലെ ചപ്ര ജില്ലയിലൂടെ ട്രെയിന്‍ കടന്നുപോകുമ്പോള്‍ സംഭവിച്ചതാണിതെന്നാണ് റിപ്പോര്‍ട്ടുകള്‍.

Also Read- ചാരായം സൂക്ഷിക്കുന്ന വിവരം ലഭിച്ച് പരിശോധന; അട്ടപ്പാടിയില്‍ നാടന്‍ തോക്കുമായി ഒരാള്‍ പിടിയില്‍

വീഡിയോ വൈറലായതിന് പിന്നാലെ നിരവധി പേര്‍ പ്രതികരണവുമായി എത്തി. ഗുരുതരമായ സുരക്ഷാ ഭീഷണി ഉയര്‍ത്തുന്ന പ്രവൃത്തിയാണിതെന്ന് പലരും അഭിപ്രായപ്പെട്ടു. അടിയേറ്റോ അല്ലെങ്കില്‍ അടിയേല്‍ക്കാതിരിക്കാന്‍ ഒഴിഞ്ഞു മാറുമ്പോഴോ നിലത്തു വീണ് യാത്രക്കാര്‍ക്ക് വലിയ അപകടങ്ങള്‍ സംഭവിച്ചേക്കാന്‍ സാധ്യതയുണ്ടെന്നും ചിലര്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News