പരസ്യമായി കോഴിയെ കടിച്ചു കൊന്ന് നര്‍ത്തകന്‍; വീഡിയോ വൈറല്‍

ആന്ധ്രപ്രദേശില്‍ പരസ്യമായി കോഴിയെ കടിച്ചുകൊന്ന് നര്‍ത്തകന്‍. അനകപ്പള്ളിയില്‍ ഒരു നൃത്ത പരിപാടിക്കിടെയായിരുന്നു സംഭവം. ഇതിന്റെ ദൃശ്യങ്ങള്‍ വൈറലായതോടെ മൃഗസംരക്ഷണ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ്. നര്‍ത്തകനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

ALSO READ:   ജോയി രക്ഷാദൗത്യം; എല്ലാ സാധ്യതകളും ഉപയോഗിച്ചു, പ്രതിപക്ഷ നേതാവിൻ്റെ പ്രസ്താവന രാഷ്ട്രീയ മുതലെടുപ്പ്: മന്ത്രി വി ശിവൻകുട്ടി

ദൃശ്യങ്ങള്‍ വൈറലായതോടെ നിരവധി പേരാണ് വിമര്‍ശനവുമായി രംഗത്തെത്തിയത്. ഒരു സംഘം നര്‍ത്തകര്‍ നൃത്തം ചെയ്യുന്നതിനിടയില്‍ നടുവില്‍ നിന്നയാളാണ് ക്രൂരത കാട്ടിയത്. ചത്തകോഴിയെ കൈയില്‍പിടിച്ച് വേദിക്ക് മുന്നിലെത്തിയും ഇയാള്‍ നൃത്തം ചെയ്യുന്നത് വീഡിയോയില്‍ വ്യക്തമാണ്. മാത്രമല്ല വായിലായ രക്തം ഇയാള്‍ പുറത്തേക്ക് തുപ്പുന്നതും ദൃശ്യങ്ങളിലുണ്ട്.

ALSO READ:  കണ്ണൂർ-കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കൊച്ചുകുട്ടികള്‍ വരെ കാണികളായി ഉണ്ടായിരുന്ന പരിപാടിക്കിടെയാണ് സംഭവം. ഇയാള്‍ക്കെതിരെ മൃഗങ്ങള്‍ക്കെതിരായ അതിക്രമത്തിനാണ് കേസെടുത്തിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News