തലയിണയ്ക്കടിയില്‍ ഉഗ്ര വിഷമുള്ള മൂർഖൻ; വീഡിയോ വൈറൽ

ദിവസേന പാമ്പുകളുടെ നിരവധി വീഡിയോകളാണ് പുറത്തിറങ്ങുന്നത്. ചിലത് കൗതുകമുണർത്തുമ്പോൾ മറ്റ് ചിലത് ഭയപ്പെടുത്തുന്നതാണ്. അടുത്തിടെ സമൂഹമാധ്യമങ്ങളിൽ ഏറെ വൈറലായ ഒരു പാമ്പിന്റെ വീഡിയോ ഉണ്ട്. ഒരു വീട്ടിലെ ബെഡില്‍ വെച്ചിരിക്കുന്ന തലയിണയ്ക്കടിയില്‍ നിന്നും ഉഗ്ര വിഷമുള്ള കേപ് കോബ്ര എന്ന പാമ്പിനെ കണ്ടെടുക്കുന്ന വീഡിയോ ഇപ്പോൾ ഏറെ വൈറലാണ്. ആഫ്രിക്കയിലെ സ്റ്റെല്ലെന്‍ബോഷ് എന്ന സ്ഥലത്താണ് കിടക്കയിൽ പാമ്പിനെ കണ്ടെത്തിയത്. ദക്ഷിണാഫ്രിക്കയിലും സമീപ പ്രദേശങ്ങളിലും കാണപ്പെടുന്ന ഒരിനം മൂര്‍ഖന്‍ പാമ്പാണ് കേപ് കോബ്ര.

കണ്ടെത്തിയ ഉടന്‍ തന്നെ പാമ്പ് പിടുത്തക്കാരെ വിവരമറിയിച്ചു. പാമ്പ് പിടുത്തക്കാരന്‍ തലയിണക്കടിയില്‍ നിന്നും പാമ്പിനെ പിടിക്കുന്ന വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. ദക്ഷിണാഫ്രിക്കയില്‍ പാമ്പ് കടിയേല്‍ക്കുന്നതിലധികവും കേപ് കോബ്രയുടേതാണ്. കടിയേറ്റാല്‍ ഉടന്‍ തന്നെ വൈദ്യ സഹായം നല്‍കിയില്ലെങ്കില്‍ മരണം ഉറപ്പാണ്. ഫ്രീ സ്റ്റേറ്റ്, നോര്‍ത്ത് വെസ്റ്റ്, തെക്കന്‍ ബോട്‌സാന, നമീബിയ എന്നിവിടങ്ങളിലാണ് ഇവ കാണപ്പെടുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News