ഷിരൂരിലെ മണ്ണിടിച്ചിലിന് മുൻപ് അവിടത്തെ പ്രദേശങ്ങളെ പരിചയപെടുത്തിയിട്ടുള്ള വീഡിയോ സോഷ്യൽമീഡിയയിൽ വൈറലാകുന്നു.മണ്ണിടിച്ചിലിനു മുൻപ് ലക്ഷ്മണന്റെ കടയും പരിസരപ്രദേശങ്ങളും ആണ് വീഡിയോയിൽ ഉള്ളത്. ശാന്തമായ ഗംഗാവലി നദിയും ക്ഷേത്രവുമെല്ലാം വിഡിയോയിൽ ഉണ്ട്. ഡിസംബർ മാസത്തിൽ എടുത്ത വീഡിയോ ആയത് കൊണ്ട് അധികം ഒഴുക്കില്ലാതെയാണ് നദി കാണപ്പെടുന്നത് . മണ്ണിടിച്ചിലിൽ ലക്ഷ്മണനും കുടുംബവും ഉൾപ്പടെ മരണപ്പെട്ടിരുന്നു.
ALSO READ: കൊടുങ്കാറ്റും പേമാരിയും; കെ എസ് ഇ ബിക്ക് 51.4 കോടി രൂപയുടെ നാശനഷ്ടം.!
അതേസമയം അർജുനായുള്ള ഇന്നത്തെ തിരച്ചിൽ നിർത്തി. ഗംഗാവലി നദിയിലെ അടിയൊഴുക്ക് 6 ൽ നിന്നും 7 നോട്സ് ആയി ഉയർന്നു. നാവിക സേനയുടെ മുങ്ങൽ പരിശോധന വൈകും.തുടർപരിശോധനകളിലും മനുഷ്യസാന്നിധ്യം സ്ഥിരീകരിക്കാനായില്ല. പുതിയ സിഗ്നൽ കേന്ദ്രീകരിച്ച് തിരച്ചിൽ നടത്തും.
also read: തൃശൂരിൽ ബാറിലെത്തി ജീവനക്കാരനെ ആക്രമിച്ച കേസിൽ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here