സൂക്ഷിച്ച് നോക്കേണ്ടടാ ഉണ്ണീ..ഇത് തന്തൂരി ചിക്കനല്ല

രുചിയൂറുന്ന ഭക്ഷണ തന്തൂരി ചിക്കന്‍ ഭക്ഷണ പ്രേമികളുടെ ഇടയിൽ എന്നും പ്രിയപ്പെട്ടതാണ്. ഇപ്പോഴിതാ ഭക്ഷണപ്രേമികള്‍ക്കിടയില്‍ ചർച്ചയായിരിക്കുകയാണ് തന്തൂരി ചിക്കന്റെ ഒരു വീഡിയോ.ഒറ്റനോട്ടത്തിൽ കണ്ടാൽ തന്തൂരി ചിക്കനായി തോന്നുമെങ്കിലും ഇത് യഥാർത്ഥത്തിൽ തന്തൂരി ചിക്കനല്ല.

ALSO READ: വർക്കല ഫ്ലോട്ടിങ് ബ്രിഡ്ജ് അപകടം; റിപ്പോർട്ട്‌ വന്ന ഉടൻ നിലപാട് എടുക്കും: മന്ത്രി മുഹമ്മദ് റിയാസ്

ഇന്‍സ്റ്റഗ്രാമിലൂടെ പ്രചരിക്കുന്ന വീഡിയോയില്‍ ഒരു പാത്രത്തില്‍ നന്നായി വറുത്ത തന്തൂരി ചിക്കന്‍ കഷണം ഇരിക്കുന്നത് കാണാം. എന്നാൽ ഇത് ഒരു കേക്കായിരുന്നു എന്നതാണ് യാഥാർഥ്യം. ഒരു പാത്രത്തില്‍  തന്തൂരി ചിക്കന്‍ കഷണവും സാലഡുകളും ഇരിക്കുന്നതായേ തോന്നുകയുള്ളൂ. എന്നാല്‍ കത്തിയും ഫോര്‍ക്കും ഉപയോഗിച്ച് ഇത് മുറിക്കുമ്പോള്‍ തന്തൂരി ചിക്കൻറെ മോഡലിൽ കേക്ക് ബേക്ക് ചെയ്ത് വെച്ചിരിക്കുകയാണ്. ദയീത പാല്‍ എന്ന ബേക്കറാണ് തന്റെ ഇന്‍സ്റ്റാഗ്രാം പേജിലൂടെ ഈ  കേക്കിന്റെ വീഡിയോ പങ്കുവച്ചിരിക്കുന്നത്.

തന്തൂരി ചിക്കന്റെ മോഡലിലെ കേക്ക് ഏവരെയും അത്ഭുതപെടുത്തുന്നുണ്ട്. 7.7 മില്യണ്‍ ആളുകളാണ് ഇതിനകം ഈ വീഡിയോ ഇതുവരെ കണ്ടത്. നിരവധി പേരാണ് വീഡിയോക്ക് കമന്റുകൾ അറിയിച്ചിരിക്കുന്നത്.

ALSO READ:ഗുണ കേവ് ആകും മുൻപ് പെരുമ്പാവൂരിലെ ആ ഗോഡൗൺ, ചിത്രം പങ്കുവെച്ച് അജയൻ ചാലിശ്ശേരി; ഏറ്റെടുത്ത് സോഷ്യൽ മീഡിയ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News