പുതപ്പിനുള്ളിൽ ഒരു കൂട്ടം എലികൾ; മൈൻഡാക്കാതെ കിടന്നുറങ്ങി; അമ്പരപ്പിക്കുന്ന വീഡിയോ വൈറൽ

സോഷ്യൽമീഡിയയിൽ പ്രചരിക്കുന്ന പലതരത്തിലുള്ള വീഡിയോകൾ സോഷ്യൽമീഡിയയിൽ
ശ്രദ്ധനേടാറുണ്ട്. അത്തരത്തിൽ പേടിപ്പിക്കുന്ന തരത്തിലുള്ള ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്.

ALSO READ: ഇടതുപക്ഷ സ്വാധീനമാണ് മാറ്റത്തിന് കാരണം; അയോധ്യ വിഷയത്തിലെ കോൺഗ്രസിന്റെ നിലപാട് സ്വാഗതാർഹം; എം വി ഗോവിന്ദൻ മാസ്റ്റർ

ന്യൂയോര്‍ക്ക് നഗരത്തിലെ സബ്‍വേ സ്റ്റേഷനില്‍ നിന്ന് പകര്‍ത്തിയ ഈ വീഡിയോയിലെ പേടിപ്പെടുത്തുന്നതും അതിശയിപ്പിക്കുന്നതുമായ ദൃശ്യങ്ങള്‍ കാണാം. വഴിയില്‍ തന്നെ പുതച്ചുമൂടി കിടക്കുന്ന ഒരു അപരിചിതനായ മനുഷ്യനെ തട്ടിവിളിക്കുമ്പോള്‍ കണ്ട കാഴ്ചയാണ് വീഡിയോയിലുള്ളത്. ഒറ്റനോട്ടത്തില്‍ തന്നെ കാഴ്ചക്കാരെ ഞെട്ടിക്കുന്നതോ, അസ്വസ്ഥതപ്പെടുത്തുന്നതോ ആയ ഒരു വീ‍ഡിയോയാണിത്. ഏതാനും സെക്കൻഡുകള്‍ മാത്രമേ വീഡിയോയ്ക്ക് ദൈര്‍ഘ്യമുള്ളൂ. എന്നാൽ ഈ വീഡിയോ ആയിരക്കണക്കിന് പേര്‍ സോഷ്യൽമീഡിയയിൽ ഷെയര്‍ ചെയ്യുകയായിരുന്നു.

തെരുവില്‍ കമ്പിളി പുതച്ചുമൂടി ഉറങ്ങുന്ന ഒരാള്‍ അരികിലായി എലികള്‍ ഓടിനടക്കുന്നത് കാണാം. ഈ എലികള്‍ അയാളുടെ പുതപ്പിനുള്ളില്‍ നിന്നാണ് ഇറങ്ങിയോടിയതെന്ന് വീഡിയോ പകര്‍ത്തുന്നയാള്‍ക്ക് തോന്നിയിരിക്കണം. അദ്ദേഹം അതിന്‍റെ നിജസ്ഥിതി മനസിലാക്കാൻ ഉറങ്ങുന്ന വ്യക്തിയെ വിളിച്ചുണര്‍ത്തുകയാണെങ്കിലും പുതപ്പ് മാറ്റി ഇയാൾ ഉണരുന്നില്ല. എന്നാല്‍ പുതപ്പിനടിയില്‍ കിടന്നു കൊണ്ട് തന്നെ അനങ്ങുന്നുണ്ട്. ഇതോടെ പുതപ്പിനുള്ളില്‍ നിന്ന് ഒരു സംഘം എലികള്‍ ജാഥ പോലെ ഓടി പുറത്തേക്കിറങ്ങുന്ന കാഴ്ച കണ്ട് ഞെട്ടിയിരിക്കുകയാണ് വീഡിയോ കണ്ടവർ.

ALSO READ: വന്യമൃഗങ്ങളെ പേടിച്ച് ആരും സഹായിച്ചില്ല,രണ്ട് മണിക്കൂർ നീണ്ട പരിശ്രമം; ഒടുവിൽ പാതിരാത്രി കാട്ടിൽ അകപ്പെട്ട ഒമ്പതംഗ കുടുംബത്തിന്റെ രക്ഷകരായി ട്രാഫിക് പൊലീസ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News