‘ആ പ്രിൻസിപ്പലിനെ ഇങ്ങ് വിളിച്ചേ’; സോഷ്യൽമീഡിയയിൽ വൈറലായി വീഡിയോ

ഗായകൻ ജാസി ഗിഫ്റ്റിനെ കോളേജ് പ്രിൻസിപ്പൽ അപമാനിച്ച സംഭവം ഏറെ വിവാദങ്ങൾക്കിടയാക്കിയിരുന്നു. സോഷ്യൽമീഡിയയിൽ അടക്കം ഈ വിഷയം ചർച്ചയായി. നിരവധിപേരാണ് ജാസി ഗിഫ്റ്റിന് പിന്തുണമായി രംഗത്തെത്തിയത്. കോല‌ഞ്ചേരി സെന്‍റ് പീറ്റേഴ്സ് കോളേജിലെ പ്രിൻസിപ്പാലിന്റെ നടപടി തീർത്തും അവഗണനാപരമായിരുന്നു.

ഇപ്പോഴിതാ ഈ സംഭവത്തെ താരതമ്യപ്പെടുത്തി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്ന ഒരു വീഡിയോ ആണ് വൈറലാകുന്നത്. സ്കൂളിലെ ഒരു പരിപാടിക്കിടെ അധ്യാപകൻ കൂടിയായ പുരോഹിതന്റെ വേദിയിൽ തകർത്ത് പാട്ടുപാടുന്ന വീഡിയോ ആണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. സ്കൂളിലെ ‘ആ പ്രിൻസിപ്പലിനെ ഇങ്ങ് വിളിച്ചേ’ എന്നാണ് വീഡിയോയുടെ ക്യാപ്ഷൻ. കുട്ടികൾ എല്ലാം ഈ പാട്ടുകേട്ട് ഡാൻസ് കളിക്കുന്നുണ്ട്. കുട്ടികൾക്കിടയിലേക്ക് ഇറങ്ങിവന്ന് അടിച്ചുപൊളിച്ചാണ് ഇദ്ദേഹത്തിന്റെ പാട്ട്. ഈ വീഡിയോ ആണ് ജാസിഗിഫ്റ്റിന്റെ സംഭവത്തെ കൂടി ഓർമിപ്പിച്ച് കൊണ്ട് ഇപ്പോൾ ഷെയർ ചെയ്യപ്പെട്ടിരിക്കുന്നത്.

ALSO READ: തീയിൽ കുരുത്തവനുണ്ടോ കോലഞ്ചേരിയിൽ വാടുന്നു: ജാസിഗിഫ്റ്റിനെ പിന്തുണച്ച് ഗായകൻ ജി വേണുഗോപാൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News