‘ഹോളിക്കിനി എന്തൊക്കെ കാണാനിരിക്കുന്ന’; സമ്മർസോൾട്ടടിച്ച് യുവതി, വൈറലായി വീഡിയോ

ഹോളിക്കിടയിൽ അക്രോബാറ്റിക്സ് ചെയ്യുന്ന പെൺകുട്ടിയുടെ വീഡിയോ ഇപ്പോൾ വൈറലായിരിക്കുകയാണ്. സമ്മർസോൾട്ടടിക്കുന്ന യുവതിയുടെ കാലിൽ നിറമുള്ള പുകയുള്ള ഒരു പടക്കം വച്ചിരിക്കുന്നു. സമ്മർസോൾട്ടടിക്കും മുൻപ് യുവതിയുടെ കാലിലെ പടക്കത്തിന് മറ്റൊരാൾ തീ കൊളുത്തുന്നു. എന്നാൽ യുവതി സമ്മർസോൾട്ടടിക്കുന്നതോടെ ഇതിൽ നിന്ന് മഞ്ഞ പുക വരുകയും അതോടെ യുവതി അഭ്യാസപ്രകടനം നിർത്തുകയും ചെയ്യുന്നു.

Also Read: മഞ്ഞുമ്മൽ ബോയ്സ് തികച്ചും സാങ്കൽപ്പികമായിരുന്നെങ്കിൽ ഇത്രയധികം സ്വീകാര്യത ലഭിക്കുമോ എന്ന് ഉറപ്പില്ല: ചിദംബരം

വീഡിയോ വളരെ പെട്ടെന്ന് തന്നെ വൈറലായി. ഇതിനകം ഏതാണ്ട് രണ്ട് കോടിയോളം പേര്‍ വീഡിയോ കണ്ടപ്പോള്‍ രണ്ട് ലക്ഷത്തോളം പേര്‍ വീഡിയോയ്ക്ക് ലൈക്ക് ചെയ്തു. ‘ഹോളിക്ക് ഇനി നമ്മൾ എന്തൊക്കെ കാണാൻ ഇരിക്കുകയാണ്’ എന്നാണ് പലരും കമന്റ് ചെയ്തിരിക്കുന്നത്. ഹോളി ആഘോഷങ്ങളുടെ പല വിഡിയോകളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ ജനം ഏറ്റെടുത്തിരിക്കുകയാണ്.

Also Read: മൊബൈല്‍ ചാര്‍ജ് ചെയ്യുന്നതിനിടെ ഷോര്‍ട്ട് സര്‍ക്യൂട്ട്; ഒരു കുടുബത്തിലെ നാലു കുട്ടികള്‍ വെന്തുമരിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News