ബീഹാറിൽ പിറന്നാള്‍ ആഘോഷം പകര്‍ത്താന്‍ വിളിച്ച വീഡിയോഗ്രാഫറെ വെടിവച്ചുകൊന്നു

ബീഹാറിൽ പിറന്നാൾ ആഘോഷം പകർത്താൻ വിളിച്ച വീഡിയോഗ്രാഫറെ വെടിവച്ചുകൊന്നു. ബീഹാറിലെ ദര്‍ബംഗയിലാണ് ഞെട്ടിക്കുന്ന സംഭവം. ഇരുപത്തിരണ്ടുകാരന്‍ സുശീല്‍ കുമാര്‍ സഹിനിയാണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ചയാണ് വെടിയുതിര്‍ത്തത്. ചികില്‍സയിലിരിക്കെയാണ് മരണം. രാകേഷ് സഹിനി എന്നയാളാണ് വെടിയുതിര്‍ത്തത്. ഇയാളുടെ മകളുടെ പിറന്നാളാഘോഷം പകര്‍ത്താനാണ് വീഡിയോഗ്രാഫറെ വിളിച്ചത്.

Also Read: മഹാരാഷ്ട്രയിലെ രാഷ്ട്രീയ പ്രതിസന്ധികൾക്കിടെ ശരദ് പവാറിൻ്റെ അത്താഴ ക്ഷണം നിരസിച്ച് ഷിൻഡെയും ഫഡ്‌നാവിസും

ക്യാമറയുടെ ബാറ്ററി തീർന്നു എന്ന് പറഞ്ഞപ്പോൾ രാകേഷ് സഹിനി സുശീൽ കുമാറിനോട് കയർക്കുകയും തുടർന്ന് വെടിയുതിർക്കുകയുമായിരുന്നു. പ്രതി ഒളിവിലാണ്. പ്രതിക്കെതിരെ വ്യാപകമായി അന്വേഷണം നടത്തുകയാണെന്ന് ബീഹാർ പോലീസ് അറിയിച്ചു.

Also Read: ഗുണ കേവിൽ തീപ്പെട്ടി ഉരയ്ക്കരുത്, ആർക്കും അറിയാത്ത അപകടം പിടിച്ച ആ കാരണം കമലിന് മാത്രം അറിയാമായിരുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News