ഇനി എച്ച്ഡി ക്വാളിറ്റിയില്‍ വീഡിയോകള്‍ പങ്കുവെയ്ക്കാം; പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്

പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്. ഇനിമുതല്‍ എച്ച്ഡി ക്വാളിറ്റിയില്‍ വീഡിയോകള്‍ പങ്കുവെയ്ക്കാം. ഇനി വീഡിയോയുടെ ക്വാളിറ്റി നഷ്ടപ്പെടാതിരിക്കാന്‍ തേര്‍ഡ് പാര്‍ട്ടി ആപ്പുകളെ ആശ്രയിക്കേണ്ടതില്ല. പകരം വാട്‌സ്ആപ്പിലൂടെ തന്നെ എച്ച്ഡി മികവുള്ള ദൃശ്യങ്ങള്‍ പങ്കുവെയ്ക്കാനാകും.

എച്ച്ഡി ക്വാളിറ്റിയില്‍ ഫോട്ടോകള്‍ പങ്കുവെയ്ക്കുന്നതിനുള്ള ഫീച്ചര്‍ വാട്സ്ആപ്പ് അവതരിപ്പിച്ചത് അടുത്തിടെയായിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ ഫീച്ചര്‍ വാട്സ്ആപ്പ് അവതരിപ്പിച്ചത്.

വാട്‌സ്ആപ്പില്‍ സെന്‍ഡ് ബട്ടണ്‍ അമര്‍ത്തുന്നതിന് മുമ്പ്് മുകളില്‍ റെസല്യൂഷന്‍ പരിശോധിച്ച് എച്ച്ഡിയാണെന്ന് ഉറപ്പുവരുത്തുന്നതിലൂടെ വീഡിയോയുടെ ക്വാളിറ്റി നഷ്ടപ്പെടാതെ അയയ്ക്കാനാകും. സ്റ്റാന്‍ഡേര്‍ഡ് ക്വാളിറ്റിയില്‍ നിന്ന് റെസല്യൂഷന്‍ എച്ച്ഡി ക്വാളിറ്റിയിലേക്ക് മാറ്റാന്‍ കഴിയുന്ന തരത്തിലാണ് ഫീച്ചര്‍ കൊണ്ടുവന്നത്. സ്റ്റാന്‍ഡേര്‍ഡ് ക്വാളിറ്റി ഡിഫോള്‍ട്ട് ഓപ്ഷനായിട്ടായിരിക്കും കിടക്കുന്നുണ്ടാവുക.

READ MORE:ഫഹദ് അടിപൊളിയാണ്, ദുൽഖർ ഭയങ്കര ക്യൂട്ട്, പ്രണവ് ഇതിലും നല്ലത് അര്‍ഹിക്കുന്നുണ്ട്: യുവതാരങ്ങളെ കുറിച്ച് മാളവിക ജയറാം

അതുപ്പോലതന്നെ ഡൗണ്‍ലോഡ് ചെയ്യുമ്പോഴും ഇഷ്ടമുള്ള റെസല്യൂഷേന്‍ തെരഞ്ഞെടുക്കാം. ബാന്‍ഡ് വിഡ്ത് കണക്ടിവിറ്റി അനുസരിച്ച് സ്റ്റാന്‍ഡേര്‍ഡ് വേണമോ അതോ എച്ച്ഡിയിലേക്ക് ഉയര്‍ത്തണോ എന്ന് ഉപയോക്താവിന് തീരുമാനിക്കാം. ആന്‍ഡ്രോയിഡ്, ഐഒഎസ് പ്ലാറ്റ്ഫോമുകളില്‍ പുതിയ ഫീച്ചര്‍ ലഭ്യമാണ്. വാട്സ്ആപ്പ് അപ്ഡേറ്റ് ചെയ്യുന്നവര്‍ക്ക് പുതിയ ഫീച്ചര്‍ ലഭ്യമാകും.

READ MORE:തിളക്കമുള്ള കണ്ണുകള്‍ വേണോ ? നെല്ലിക്ക നീര് സ്ഥിരം കുടിച്ചോളൂ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News