കുട്ടികളില്ലാത്ത ദമ്പതികള്‍ ദൈവം അനുഗ്രഹിക്കാതെ പോയവരല്ല; കുട്ടികളില്ലേയെന്ന് ചോദിക്കുന്നവര്‍ക്കുള്ള മറുപടിയുമായി വിധുവും ദീപ്തിയും

കല്യാണം കഴിഞ്ഞ 15 വര്‍ഷമായിട്ടും കുഞ്ഞുങ്ങളായില്ലേ എന്ന ചോദ്യം നേരിടേണ്ടി വരുന്നതിനെ കുറിച്ചും ഇത്തരം ചോദ്യങ്ങള്‍ ചോദിക്കുന്നവര്‍ക്കുള്ള മറുപടിയും വെട്ടിത്തുറന്ന് പറഞ്ഞിരിക്കുകയാണ് ഗായകന്‍ വിധുപ്രതാപും ഭാര്യയും നര്‍ത്തകിയുമായ ദീപ്തിയും.

എന്തു ചോദിക്കുന്നതിനും പരിധിയുണ്ടെന്ന് അഭിപ്രായപ്പെട്ട ഇരുവരും കുട്ടികള്‍ ഇല്ലാതെപോയ ദമ്പതികള്‍ ദൈവം അനുഗ്രഹിക്കാത്തവരല്ലെന്നും ചൂണ്ടിക്കാട്ടി. കുട്ടികള്‍ ഇല്ല എന്നത് ഞങ്ങള്‍ക്ക് സമ്മര്‍ദമുണ്ടാക്കുന്ന ഒന്നല്ല. പക്ഷേ മറ്റുചിലരില്‍ ചിലപ്പോഴൊക്കെ സമ്മര്‍ദം ഉണ്ടാക്കുന്നുണ്ട് ഇക്കാര്യമെന്ന് തോന്നാറുണ്ട്. ഒരു പരിചയവുമില്ലത്തവര്‍ക്കും അതൊരു പ്രശ്‌നമാണെന്നും അവര്‍ പറയുന്നു.

ALSO READ: കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയ അശോക് ചവാന് രാജ്യസഭ സീറ്റ്

വിധുവിന്റെ വാക്കുകള്‍ ഇങ്ങനെ, ചില സംഗീത പരിപാടികള്‍ക്കായി പോകുമ്പോള്‍, ഭാര്യ വന്നില്ലേയെന്നായിരിക്കും ചോദ്യം. അടുത്ത ചോദ്യം കുട്ടികളെ കുറിച്ചാകും. ഇല്ലെന്ന് പറയുമ്പോള്‍ കല്യാണം കഴിഞ്ഞെത്ര വര്‍ഷമായി എന്നാകും ചോദ്യം. 15 വര്‍ഷമായി എന്നു പറഞ്ഞാല്‍ പിന്നെ അവര്‍ അവര്‍ക്ക് ഇഷ്ടമുള്ളത് പോലെ ചിന്തിച്ചുകൂട്ടും. കുട്ടികള്‍ വേണോ വേണ്ടയോ എന്നൊന്നും പുറമേയുള്ളയാള്‍ ചോദിക്കേണ്ട ആവശ്യമില്ല. കുട്ടികള്‍ ഇല്ലെന്നു പറഞ്ഞാല്‍ അതെന്താന്ന് തിരക്കേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

ചിലര്‍ ജോലി സ്ഥിരത കാത്തിരിക്കുന്നത് കൊണ്ട് കുട്ടികള്‍ വേണ്ടെന്ന് വെച്ചിട്ടുണ്ടാകാം. ചിലര്‍ക്ക് എത്ര ശ്രമിച്ചിട്ടും കുട്ടികള്‍ ഉണ്ടാക്കാത്തതാകാം. ഇതൊക്കെ ഭാര്യാഭര്‍ത്താക്കന്മാരില്‍ ഒതുങ്ങി നില്‍ക്കേണ്ടതാണ്. ചിലര്‍ കുട്ടികള്‍ എത്രയും വേഗം ഉണ്ടാകട്ടെയെന്ന് കമന്റിടുമ്പോള്‍, കുട്ടികള്‍ ഇല്ലെന്നറിഞ്ഞിട്ടും കുട്ടികളില്ലേ എന്ന് വേദനിപ്പിക്കാന്‍ വേണ്ടി ചോദിക്കുന്നവരുമുണ്ടെന്ന് വിധു പറയുന്നു.

ALSO READ: ഡോ. ജോണ്‍ ബ്രിട്ടാസ് എംപിയുടെ പ്രത്യേക ഇടപെടല്‍; പുലിക്കുരുമ്പ – പുറഞ്ഞാണ്‍ റോഡ് യാഥാര്‍ത്ഥ്യമാകുന്നു

കുട്ടികളില്ലാത്തവര്‍ സങ്കടപ്പെട്ടിരിക്കുന്നവരല്ല. അതവരുടെ തീരുമാനമായിരിക്കാം. അതെന്തുമാവട്ടെ മറ്റുള്ളവര്‍ അറിയേണ്ട കാര്യമില്ല. പുതുതലറ ഇത്തരം ചോദ്യങ്ങള്‍ ചോദിക്കാറില്ലെന്നും പറഞ്ഞാണ് അവര്‍ മറുപടി അവസാനിപ്പിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk