‘മാളികപ്പുറം ആഘോഷിച്ച സമൂഹം വാരിയംകുന്നന്‍ സിനിമയ്ക്ക് നേരെ വിവാദങ്ങൾ ഉയർത്തിയത് ആശങ്കയുണ്ടാക്കുന്നു’, വിധു വിൻസന്റ്

മാളികപ്പുറം എന്ന സംഘപരിവാർ അജണ്ട ഉയർത്തിപ്പിടിച്ച സിനിമ ആഘോഷമാക്കിയ പ്രേക്ഷകരിൽ ആശങ്ക പ്രകടിപ്പിച്ച സംവിധായിക വിധു വിൻസെന്റിന്റെ വാക്കുകൾ വീണ്ടും ചർച്ചയാകുന്നു. മാളികപ്പുറം എന്ന സിനിമ വരാനും അത് ആഘോഷിക്കപ്പെടാനുള്ള ഒരു പശ്ചാത്തലം ഇവിടെ ഉണ്ട് എന്ന് മാസങ്ങൾക്ക് മുമ്പ് കോഴിക്കോട് നടന്ന മലബാർ ലിറ്ററേച്ചർ ഫെസ്‌റ്റിവലിലാണ് വിധു പറഞ്ഞത്. വാരിയംകുന്നന്‍ എന്ന സിനിമ ഉണ്ടാവാന്‍ പോവുന്നു എന്നു പറഞ്ഞ സമയത്തുണ്ടായ വിവാദങ്ങള്‍ നാം ആലോചിക്കേണ്ടതാണെന്നും, ആര്‍.എസ്.എസ്സിന്റെ നൂറാം വാര്‍ഷികം പ്രമാണിച്ച് നിര്‍മിക്കുന്ന, ആര്‍.എസ്.എസ്സിന്റെ ചരിത്രം പറയുന്ന സിനിമ ചന്ദ്രയാന്‍ ദൗത്യത്തോളം വരുന്ന ബജറ്റ് ഉപയോഗിച്ചാണ് നിര്‍മിക്കാന്‍ പോവുന്നതെന്നും അന്ന് വേദിയിൽ വെച്ച് സംസാരിക്കുമ്പോൾ സംവിധായിക പറഞ്ഞിരുന്നു. ഇതാണ് ഇപ്പോൾ വീണ്ടും ചർച്ചകളിൽ ഇടം പിടിക്കുന്നത്.

വിധു വിൻസന്റ് പറഞ്ഞത്

ALSO READ: ‘താരങ്ങളെങ്കിലും കല്യാണം സിമ്പിളായി ഭൂമിയിൽ തന്നെ’, നടൻ ഹക്കിം ഷാജഹാനും നടി സനാ അല്‍ത്താഫും വിവാഹിതരായി

ഇന്ന് ഭാഷയുടെ മറ്റുചില ഭാഗങ്ങളെ പരിചയപ്പെടുത്തിയിട്ടുള്ള സിനിമകള്‍ വരികയും അതുവരെ നാം കണ്ടുവന്ന സാംസ്‌കാരിക അവസ്ഥകളെ മാറ്റിവെച്ച് പുതിയ ഒരു തലത്തിലേക്ക് അത് നമ്മെ കൊണ്ടുപോവുകയും ചെയ്യുന്നു. കേരള സ്റ്റോറീസ് എന്നുപറയുന്ന ഒരു സിനിമ കേരളത്തിലും തമിഴ് നാട്ടിലും മാത്രമാണ് വിവാദങ്ങളിലൂടെ കടന്നുപോയത്. ഇന്ത്യയുടെ പല ഭാഗത്തും അത് വന്‍ വിജയമായി. എന്നാല്‍ മാളികപ്പുറം എന്ന സിനിമ വരാനും അത് ആഘോഷിക്കപ്പെടാനുള്ള ഒരു പശ്ചാത്തലം ഇവിടെ ഉണ്ട് എന്ന സാഹചര്യത്തിലും വാരിയംകുന്നന്‍ എന്ന സിനിമ ഉണ്ടാവാന്‍ പോവുന്നു എന്നു പറഞ്ഞ സമയത്തുണ്ടായ വിവാദങ്ങള്‍ നാം ആലോചിക്കേണ്ടതാണ്.

ALSO READ: 18+ വീഡിയോകൾ മാത്രം ചെയ്യുന്ന ഉല്ലുവിന് പുതിയ ഒടിടി പ്ലാറ്റ്‌ഫോം, സംപ്രേക്ഷണം ചെയ്യുക പുരാണ ഭക്തി സീരിയലുകൾ; ഇനി സ്വൽപ്പം ഭാരത സംസ്കാരമെന്ന് സിഇഒ

ആര്‍.എസ്.എസ്സിന്റെ നൂറാം വാര്‍ഷികം പ്രമാണിച്ച് നിര്‍മിക്കുന്ന, ആര്‍.എസ്.എസ്സിന്റെ ചരിത്രം പറയുന്ന സിനിമ ചന്ദ്രയാന്‍ ദൗത്യത്തോളം വരുന്ന ബജറ്റ് ഉപയോഗിച്ചാണ് നിര്‍മിക്കാന്‍ പോവുന്നത്. അത്തരത്തിലുള്ള സിനിമകള്‍ പാകമാവുന്ന കാലത്താണ് നാം ഈ വര്‍ത്തമാനം പറയുന്നത് എന്നത് ഒരു വൈരുദ്ധ്യം തന്നെയാണ്. അതിനായി എത്ര സമയം നമുക്കായി ബാക്കിയുണ്ടാവും എന്ന് നാം ആലോചിക്കേണ്ടതുണ്ട്. അതിനാല്‍ ധീരരായി നീതിയുടെ പക്ഷത്തുനിന്നും മനുഷ്യ പക്ഷത്തുനിന്നും ഉറക്കെ സംസാരിക്കുന്ന സിനിമകള്‍ വരുന്ന കാലം വിദൂരമല്ല. സിനിമാ പ്രവര്‍ത്തകരുടെയും സിനിമാ ആസ്വാദകരുടെയും ഒരു വലിയ ഉത്തരവാദിത്വത്തിലേക്ക് ഈ കാലം നമ്മെ വിളിച്ചടുപ്പിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News