ഹിന്ദിയിൽ അത്തരം റോളുകൾ ലഭിക്കാറില്ല; കോമഡി ചെയ്യുമ്പോൾ ഓർമ വരുന്നത് ഉർവശിയെ: വിദ്യാ ബാലൻ

vidhya balan

മലയാളത്തിന്റെ പ്രിയ നടി ഉർവശി തന്റെ എക്കാലത്തെയും പ്രിയപ്പെട്ട നടിയാണെന്ന് വെളിപ്പെടുത്തി വിദ്യ ബാലൻ. കോമഡി ചെയ്യുന്നതിനെ കുറിച്ച് ചിന്തിക്കുമ്പോൾ ആദ്യം ഓർമയിൽ വരുന്നത് ഉർവശിയും ശ്രീദേവിയുമാണ്. ഹിന്ദിയിൽ സ്ത്രീ കഥാപാത്രങ്ങൾക്ക് കോമഡി റോളുകൾ അങ്ങനെ ലഭിക്കാറില്ല. ഇൻസ്റ്റ​ഗ്രാമിലെ കോമഡി റീലുകൾ ചെയ്യുമ്പോൾ താൻ അതീവ സന്തോഷവതിയാണെന്നും നടി പറഞ്ഞു.ഒരു അഭിമുഖത്തിലായിരുന്നു താരം ഇക്കാര്യം പറഞ്ഞത്.

ALSO READ: ‘പാലും വെള്ളത്തിൽ പഞ്ചാരയിട്ട പൊളപ്പൻ പണി’; ജോജുവിന്‍റെ ‘പണി’ക്ക് ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഇടിവെട്ട് റിവ്യൂ

കൂടാതെ ഫഹദ് ഫാസിലിന്റെ അഭിനയം ഇഷ്ടമാണെന്നും അതിശയിപ്പിക്കുന്നതാണെന്നും വിദ്യ ബാലൻ പറഞ്ഞു. മാത്രമല്ല ബേസിൽ ജോസഫ്, നടി അന്ന ബെൻ എന്നിവരും തനിക്ക് ഇഷ്ടപെട്ടവരാണെന്നും വിദ്യ പറഞ്ഞു.ഒടിടി പ്ലാറ്റ്ഫോമിന്റെ വരവോടെ കൂടുതൽ മലയാള സിനിമകൾ തനിക്ക് കാണാൻ കഴിയുന്നുണ്ടെന്നും വിദ്യ ബാലൻ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News