മഹാരാജാസിൽ 20 മാസത്തെ പ്രവൃത്തി പരിചയം; വിദ്യ സമർപ്പിച്ച ബയോഡേറ്റാ പൊലീസ് പിടിച്ചെടുത്തു

മഹാരാജാസില്‍ പ്രവര്‍ത്തിപരിചയം ഉണ്ടെന്ന് അവകാശപ്പെട്ട് കെ വിദ്യ ബയോഡേറ്റ സമര്‍പ്പിച്ചിരുന്നതായി പൊലീസ് കണ്ടെത്തല്‍. അട്ടപ്പാടി കോളേജില്‍ സമര്‍പ്പിച്ച ബയോഡേറ്റയിലാണ് വിദ്യയുടെ അവകാശവാദം. കേസില്‍ അധ്യാപകരുടെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ അഗളി പൊലീസ് അപേക്ഷ നല്‍കി.

മഹാരാജാസില്‍ ഗസ്റ്റ് അധ്യാപികയായി പ്രവര്‍ത്തിപരിചയം ഉണ്ടെന്ന് അവകാശപ്പെട്ട ബയോഡേറ്റയാണ് വിദ്യ അട്ടപ്പാടി ഗവ. കോളേജില്‍ സമര്‍പ്പിച്ചിരുന്നത്. ജൂണ്‍ 2ന് സമര്‍പ്പിച്ച ബയോഡേറ്റയിലാണ് ഗസ്റ്റ് അധ്യാപികയായി 20 മാസത്തെ പ്രവര്‍ത്തിപരിചയമുണ്ടെന്ന അവകാശവാദം വിദ്യ രേഖപ്പെടുത്തിയിരിക്കുന്നത്.

ബയോഡേറ്റയില്‍ വിദ്യയുടെ ഒപ്പുമുണ്ട്. ഇതിന് പുറമെ മറ്റ് രണ്ട് കോളേജുകളിലായി 17 മാസത്തെ പ്രവര്‍ത്തി പരിചയവുമുണ്ടെന്നാണ് വിദ്യ രേഖപ്പെടുത്തിയിട്ടുള്ളത്. ഇത് സംബന്ധിച്ചും പോലീസ് അന്വേഷണം നടത്തും. അന്വേഷണത്തിന്റെ ഭാഗമായി ബയോഡേറ്റ അഗളി പൊലീസ് പിടിച്ചെടുത്തു.

അതേസമയം അഭിമുഖ ദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന അധ്യാപകരുടെ രഹസ്യ മൊഴി രേഖപ്പെടുത്താന്‍ അഗളി പൊലീസ് കോടതിയില്‍ അപേക്ഷ നല്‍കി. അടുത്ത ദിവസം ഈ അധ്യാപകരുടെ രഹസ്യമൊഴി രേഖപ്പെടുത്തും. ഒളിവില്‍ കഴിയുന്ന വിദ്യയ്ക്ക് വേണ്ടിയുള്ള തിരച്ചില്‍ പൊലീസ് ശക്തമാക്കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News