ഇന്നത്തെ ഇന്ത്യ കൂടുതല്‍ മതപരമായി വിഭജിക്കപ്പെട്ടു, എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്ന് മനസിലാവുന്നില്ല: വിദ്യാബാലന്‍

ഇന്നത്തെ ഇന്ത്യ കൂടുതല്‍ മതപരമായി വിഭജിക്കപ്പെട്ടുവെന്ന് നടി വിദ്യാബാലന്‍. രാഷ്ട്രം എന്ന നിലയില്‍ ഇന്ത്യക്ക് മതപരമായ ഒരു ഐഡന്റിറ്റി ഇല്ലായിരുന്നു എന്നാൽ ഇന്ത്യ ഇപ്പോള്‍ കൂടുതല്‍ ധ്രുവീകരിക്കപ്പെട്ടിട്ടുണ്ടെന്ന് തനിക്ക് തോന്നുന്നുവെന്നാണ് വിദ്യാബാലന്‍ പറഞ്ഞത്.

ALSO READ: ഡയറ്റിലാണോ? എളുപ്പത്തിൽ തയ്യാറാക്കാം ഓട്സ് ദോശ

ഇപ്പോള്‍ എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്ന് തനിക്ക് മനസിലാവുന്നില്ല. ഇത് രാഷ്ട്രീയം മൂലം മാത്രം സംഭവിക്കുന്നതല്ല. സോഷ്യല്‍ മീഡിയയ്ക്കും വളരെ വലിയ പങ്കുണ്ട്. നമ്മളെല്ലാവരും ഇപ്പോള്‍ നഷ്ടപ്പെട്ട് പോയ ഐഡന്‍ന്റിറ്റി തിരയുകയാണ്,’ എന്നാണ് വിദ്യാ ബാലന്‍ പറഞ്ഞത്. സോഷ്യല്‍ മീഡിയയുടെ വ്യാപനം കൂടിയതോടെ നമ്മള്‍ എല്ലാ കാലത്തേക്കാളും ഏകാന്തത അനുഭവിക്കുന്നു. നമ്മുടെ രാജ്യം മാത്രമല്ല ലോകം വരെ ഇന്ന് ധ്രുവീകരിക്കപ്പെട്ടിട്ടുണ്ട്,’ എന്നും വിദ്യാ ബാലന്‍ വ്യക്തമാക്കി.ഒരു അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്.

ALSO READ: ഇന്ത്യയ്ക്കായി കേരളത്തിന്റെ വിധിയെഴുത്ത്; രണ്ടാഘട്ട വോട്ടെടുപ്പ് നാളെ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News