‘എന്റെ രൂപത്തെക്കുറിച്ചുള്ള ആ കമന്റ് വളരേയധികം ബാധിച്ചു, ആറുമാസത്തോളം കണ്ണാടിയില്‍ പോലും നോക്കിയില്ല’, വിദ്യാ ബാലൻ പറയുന്നു

ബോളിവുഡിലെ മികച്ച നായികമാരിൽ ഒരാളാണ് വിദ്യാ ബാലൻ. മലയാളിയാണെങ്കിലും നിരവധി മലയാള സിനിമകളിൽ തെരഞ്ഞെടുക്കപ്പെട്ടിട്ടും അഭിനയിക്കാനുള്ള ഭാഗ്യം വിദ്യയ്ക്ക് ലഭിച്ചിട്ടില്ല. കരിയറിന്റെ തുടക്കത്തിൽ താൻ നേരിട്ട തിരിച്ചടികളേക്കുറിച്ച് അടുത്തിടെയാണ് നടി തുറന്നു പറഞ്ഞത്. തന്റെ രൂപത്തെ കുറിച്ച് വരെ മോശം പറഞ്ഞ ആളുകൾ ഉണ്ടെന്ന് വരെ താരം വ്യകത്മാക്കിയിരുന്നു.

ALSO READ: ‘ജാസ്മിൻ ചതിച്ചു, അപമാനം സഹിക്കാൻ കഴിയില്ല, എന്നെ ഉപയോഗിച്ച് വലിച്ചെറിഞ്ഞു’,വിവാഹത്തിൽ നിന്ന് പിന്മാറുന്നുവെന്ന് യുവാവിന്റെ കുറിപ്പ്

‘ഈ കുട്ടിക്ക് നായികയാവാനുള്ള സൗന്ദര്യമൊന്നും ഇല്ലെന്നാണ് ഒരു നിർമാതാവ് പറഞ്ഞത്. എന്റെ രൂപത്തേക്കുറിച്ചുള്ള ആ കമന്റ് എന്നെ വളരേയധികം ബാധിച്ചു. അന്നത്തെ ആ കൂടിക്കാഴ്ചയ്ക്ക് ശേഷം ആറുമാസത്തോളം കണ്ണാടിയില്‍ നോക്കാൻ പോലും ധൈര്യമുണ്ടായിരുന്നില്ല. മൂന്നുവർഷത്തോളം ജീവിതത്തിലെ പ്രതിസന്ധി തുടർന്നു. സിനിമ ഉപേക്ഷിക്കുന്നതിനേക്കുറിച്ചുവരെ ചിന്തിച്ചു. പക്ഷേ ലക്ഷ്യംകാണാനുള്ള തീവ്രമായ ആ​ഗ്രഹം എല്ലാത്തിനേയും മറികടക്കാൻ സഹായിച്ചു’, വിദ്യാ ബാലൻ പറഞ്ഞു.

ALSO READ: കയ്യില്‍ പണമുണ്ടെന്ന് കരുതി എന്തും ചെയ്യാമെന്നാണോ? തെറ്റ് ചെയ്തിട്ടില്ലെങ്കില്‍ നിരപരാധിത്വം തെളിയിക്കണം; ദിലീപിനെതിരെ ഭാഗ്യലക്ഷ്മി

അതേസമയം, തനിക്കുനേരെ ഉയർന്നിരുന്ന ബോഡി ഷെയ്മിങ് കമന്റുകൾക്ക് കാരണം തന്നോട് ആർക്കോ ഉണ്ടായ വ്യക്തിവിരോധമാവാം എന്നും ഇപ്പോൾ അതോർക്കുമ്പോൾ കുഴപ്പമില്ലെന്നും വിദ്യാ ബാലൻ കൂട്ടിച്ചേർത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News