ഹിറ്റ് മലയാള സിനിമാ ഡയലോഗുമായി വിദ്യ ബാലൻ; വീഡിയോ കാണാം

ബോളിവുഡിലെ സൂപ്പര്‍ മലയാളി താരമാണ് വിദ്യാ ബാലന്‍. കഠിനാധ്വാനത്തിലൂടെ ബോളിവുഡ് ചലച്ചിത്ര ലോകത്ത് സ്വന്തം ഇരിപ്പിടം നേടിയെടുത്ത നടിയാണ് വിദ്യ. മലയാള സിനിമയോടുള്ള ഇഷ്ടം താരം ഇതാ ഇപ്പോൾ തുറന്ന് പറഞ്ഞിരിക്കുകയാണ്.

മലയാള സിനിമകളോടുള്ള സ്നേഹം വിദ്യ ബാലൻ വെളിപ്പെടുത്തിയത് ഇന്‍സ്റ്റഗ്രാം റീലിലൂടെയാണ്. ‘മൂക്കില്ല രാജ്യത്ത്’ എന്ന കോമഡി ചിത്രത്തിലെ ഹിറ്റ് ഡയലോഗ് വിദ്യ അഭിനയിക്കുകയായിരുന്നു. മുകേഷും തിലകനും സിദ്ധിഖും ജഗതിയും ഒന്നിച്ച രംഗമാണ് വിദ്യ വീണ്ടും ചെയ്തിരിക്കുന്നത്. ലവ് മലയാളം സിനിമ എന്ന ഹാഷ്ടാഗിനൊപ്പം രണ്ട് ആഴ്ചയായി ഭ്രാന്തമായി മലയാള സിനിമ കാണുകയാണ് എന്ന കുറിപ്പും വീഡിയോയ്‌ക്കൊപ്പം വിദ്യ പങ്കുവെച്ചു.

ALSO READ: ‘ലളിതം സുന്ദരം’, ഓർമകളിൽ മലയാളത്തിന്റെ സ്വന്തം കെ പി എ സി ലളിത

പ്രിയതാരത്തിന്റെ വീഡിയോ വൈറലായിരിക്കുകയാണ്. ഇതിനോടകം 60 ലക്ഷത്തില്‍ അധികം ആളുകളാണ് വീഡിയോ കണ്ടിരിക്കുന്നത്. വീഡിയോയ്ക്ക് താഴെ കമന്റുമായി നിരവധി മലയാളികളും എത്തിയിട്ടുണ്ട്. ഏതൊക്കെ സിനിമ കണ്ടു എന്ന നിരവധി ചോപദ്യങ്ങൾ വന്നിരുന്നു. എന്നാൽ ‘കപ്പേള’, ‘കുമ്പളങ്ങി നൈറ്റ്സ്’, ‘ജോജി’ തുടങ്ങിയ ചിത്രങ്ങൾ കണ്ടെന്ന് മറുപടിയും നൽകിയിട്ടുണ്ട്. മലയാളം സിനിമയില്‍ എന്നാണ് കാണാനാവുക എന്ന്‌ പരിഭവം കലർന്ന പ്രതീക്ഷയോടെ ആരാധകർ ചോദിക്കുന്നുണ്ട്. അതുപോലെ നിരവധി സിനിമാതാരങ്ങളും യുട്യൂബ് ഇൻഫ്ലുൻസർമാരും വിദ്യ ബാലന്റെ വീഡിയോയ്ക്ക് കമന്റുമായി എത്തിയിട്ടുണ്ട്.

‘പാലക്കാട് ജനിച്ച ബാലേട്ടന്റെ മകൾ മലയാളം പറയുന്നതിൽ എന്താണിത്ര അത്ഭുതം’ എന്ന രസകരമായ കമന്റുമുണ്ട്.

ALSO READ: ഇന്ത്യൻ ഇൻഡിപെൻഡന്റ് ഫിലിം ഫെസ്റ്റിവലിൽ മലയാള സിനിമയ്ക്ക് അംഗീകാരം

ബംഗാളി സിനിമയിലൂടെ 2003ലാണ് താരം അരങ്ങേറ്റം കുറിക്കുന്നത്. വിദ്യയെ ബോളിവുഡില്‍ ശ്രദ്ധേയയാക്കുന്നത് 2005ല്‍ പുറത്തിറങ്ങിയ ‘പരിനീത’ എന്ന ചിത്രമാണ്. മികച്ച നടിക്കുള്ള ദേശീയ അവാർഡും വിദ്യ ബാലൻ കരസ്ഥമാക്കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News