മെബൈൽ ഫോണിൽ തന്നെയാണ് വ്യാജ സർട്ടിഫിക്കറ്റ് ഉണ്ടാക്കിയത് എന്ന് തുറന്നു സമ്മതിച്ച് വിദ്യ. വേഡ് സോഫ്റ്റ് വെയർ ഉപയോഗിച്ചാണ് സർട്ടിഫിക്കറ്റ് ഉണ്ടാക്കിയത്. അട്ടപ്പാടി ചുരത്തിൽ മുക്കാലി ചെക്ക് പോസ്റ്റിന് സമീപത്തെ കാട്ടിലേക്കാണ് അസൽ സർട്ടിഫിക്കറ്റ് കീറി എറിഞ്ഞത് എന്നും പ്രവർത്തി പരിചയ സർട്ടിഫിക്കറ്റിൽ സംശയമുണ്ടെന്ന് പറഞ്ഞ് വിളിച്ചപ്പോഴാണ് ഒർജിനൽ കീറി കളഞ്ഞത് എന്നും വിദ്യ പറഞ്ഞു.
അതോടൊപ്പം അട്ടപ്പാടിയിൽ നിന്നും കാസർക്കോട്ടേ വീട്ടിലേക്കാണ് പോയത് എന്നും പിന്നീട് എറണാകുളത്തേക്ക് പോവുകയായിരുന്നു, ഏഴാം തിയ്യതിയാണ് ഫോൺ ഓഫാക്കി കോഴിക്കോട്ടേക്ക് പോയത് എന്നും വിദ്യ തുറന്നു പറഞ്ഞു. അതേസമയം വിദ്യ പറഞ്ഞ സ്ഥലത്ത് തെരച്ചിൽ നടത്തിയെങ്കിലും വ്യാജ സർട്ടിഫിക്കറ്റിന്റെ ഭാഗങ്ങൾ കണ്ടെത്തിയില്ല. സുഹൃത്തായ രോഹിത്തിന്റെ വീട്ടിലാണ് താമസിച്ചതെന്ന് വിദ്യ മൊഴി നൽകി.
also read; കൊലപാതകക്കേസ് പ്രതികൾ തമ്മിൽ വാക്കു തർക്കം; ഒരാൾ കുത്തേറ്റ് മരിച്ചു
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here