വ്യാജ രേഖ ചമച്ചെന്ന ആരോപണം; കെ വിദ്യ ജുഡീഷ്യല്‍ കസ്റ്റഡിയില്‍

വ്യാജ മുന്‍പരിചയ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ച കേസില്‍ ആരോപണവിധേയയായ കെ വിദ്യയെ വീണ്ടും കോടതിയില്‍ ഹാജരാക്കി. വിദ്യയെ ജാമ്യാപേക്ഷയെ പ്രോസിക്യൂഷന്‍ കോടതിയില്‍ എതിര്‍ത്തു. ഇതേത്തുടര്‍ന്ന് വിദ്യയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. തുടര്‍ച്ചയായ മൂന്ന് ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷം കസ്റ്റഡി കാലാവധി അവസാനിച്ചതോടെയാണ് കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട വിദ്യയെ മണ്ണാര്‍ക്കാട് കോടതിയില്‍ ഹാജരാക്കിയത്.

ഉച്ചയോടെ വിദ്യയുടെ ജാമ്യാപേക്ഷ കോടതി വീണ്ടും പരിഗണിച്ചു. പ്രതിയെ അറസ്റ്റ് ചെയ്യുമ്പോള്‍ പാലിക്കേണ്ട സുപ്രീം കോടതി നിര്‍ദ്ദേശങ്ങള്‍ പാലിക്കാതെയാണ് വിദ്യയെ കസ്റ്റഡിയില്‍ എടുത്തതും അറസ്റ്റ് രേഖപ്പെടുത്തിയതുമെന്ന് വിദ്യയുടെ അഭിഭാഷകന്‍ വാദിച്ചു. കസ്റ്റഡിയില്‍ എടുക്കും മുമ്പ് ഹാജരാവാന്‍ വിദ്യയ്ക്ക് നോട്ടീസ് നല്‍കിയിരുന്നില്ലെന്ന് അഭിഭാഷകന്‍ കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി.

എന്നാല്‍ വിദ്യയ്ക്ക് ജാമ്യം അനുവദിക്കുന്നത് കേസിന് ബാധിക്കുമെന്നും തെളിവുകള്‍ നശിപ്പിക്കാന്‍ ഇടയുണ്ടെന്നുമുള്ള പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ച കോടതി വിദ്യയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. അതേസമയം തെളിവുശേഖരണത്തിന്റെ ഭാഗമായി വിദ്യയുടെ ഫോണ്‍ അന്വേഷണസംഘം പരിശോധിച്ചു.

വിദ്യയുടെ ഫോണില്‍ നിന്ന് നീക്കം ചെയ്ത വിവരങ്ങള്‍ വീണ്ടെടുക്കാന്‍ സൈബര്‍ വിദഗ്ധരുടെ സഹായം അഗളി പോലീസ് തേടിയിരുന്നു. കരിന്തളത്തെ കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിന് നീലേശ്വരം പൊലീസും മണ്ണാര്‍ക്കാട് കോടതിയില്‍ എത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News