നൃത്തം ചെയ്യുമ്പോള്‍ ജീവിതം വളരെ മികച്ചതാകുന്നു’, നിറവയറില്‍ വിദ്യ ഉണ്ണിയുടെ തകര്‍പ്പന്‍ ഡാന്‍സ്

നൃത്തത്തിന്റെ കാര്യത്തില്‍ നടി ദിവ്യ ഉണ്ണിയെപോലെ തന്നെ സഹോദരി വിദ്യ ഉണ്ണിയും ഒട്ടും പിന്നോട്ടല്ല. ഇരുവരും സോഷ്യല്‍ മീഡിയയില്‍ വളരെ സജീവവുമാണ്. എന്നാല്‍ ഇപ്പോള്‍ വിദ്യ ഉണ്ണി നിറവയറുമായി നൃത്തം ചെയ്യുന്ന വീഡിയോയാണ് തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ പങ്കു വച്ചിരിക്കുന്നത്. 8 മാസം ഗര്‍ഭിണിയാണ് വിദ്യ. ‘നൃത്തം ചെയ്യുമ്പോള്‍ ജീവിതം വളരെ മികച്ചതാകുന്നു’എന്ന അടിക്കുറിപ്പോടെ ഈ വീഡിയോ പങ്കു വച്ചിരിക്കുന്നത്. തമന്നയുടെ ഗംഭീര നൃത്തത്തില്‍ ശ്രദ്ധേയമായ ‘കാവാലാ’ പാട്ടിനൊപ്പം സ്‌റ്റൈലിഷ് ലുക്കിലാണ് വിദ്യ നൃത്തം ചെയ്യുന്നത്.

Also Read: ‘ആഹ് ഓകെ’,മോഹന്‍ലാലിന്റെ ചിത്രം പകര്‍ത്തി ഇസഹാഖ്

മുന്‍പ് വിദ്യ വെയിറ്റ് ട്രെയിനിങ് ചെയ്യുന്നതിന്റെയും യോഗ ചെയ്യുന്നതിന്റെയുമൊക്കെ വിഡിയോകള്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായിരുന്നു. ഇപ്പോള്‍ നൃത്തം ചെയ്ത വിഡിയോയും വൈറലായിരിക്കുകയാണ്. 2019 ജനുവരിയില്‍ ആയിരുന്നു വിദ്യ ഉണ്ണിയുടെ വിവാഹം. ചെന്നൈ സ്വദേശിയായ സഞ്ജയ് വെങ്കടേശ്വരനാണു നടിയെ വിവാഹം ചെയ്തത്. ഡോക്ടര്‍ ലവ് എന്ന ചിത്രത്തിലൂടെയാണ് വിദ്യ ശ്രദ്ധേയയായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News