‘കവിതകളേക്കാൾ ജനപ്രിയം പാട്ടുകളാണെങ്കിലും, ആസ്വദിക്കാൻ കവിത്വം വേണം’: വിദ്യാധരൻ മാസ്റ്റർ

കവിതകളേക്കാൾ ജനപ്രിയം പാട്ടുകളാണെങ്കിലും, ആസ്വദിക്കാനായി ഗാനങ്ങളിൽ കവിത്വമുണ്ടാകണമെന്ന് പ്രശസ്ത സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്റർ. കവിത്വമുള്ളവർ പാട്ടെഴുതുമ്പോഴാണ് ആശയം ആസ്വാദകർക്ക് എളുപ്പത്തിൽ പകർന്നു നൽകാൻ കഴിയുന്നതെന്നും വിദ്യാധരൻ മാസ്റ്റർ ചൂണ്ടിക്കാട്ടി.

നിരവധി കവിതകളിലൂടെയും ഗാനങ്ങളിലൂടെയും ശ്രദ്ധ നേടിയ മുംബൈ എഴുത്തുകാരി ദീപ ബിബീഷ് നായർ രചിച്ച ‘ഇന്നലെയും ഇന്നും ‘ എന്ന കവിതാ സമാഹാരം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു. കേരള സർക്കാർ ഏർപ്പെടുത്തിയ വയോസേവന പുരസ്‌കാരം ലഭിച്ച സന്തോഷവും വിദ്യാധരൻ മാസ്റ്റർ ചടങ്ങിൽ പങ്കുവച്ചു. ഒരു ലക്ഷം രൂപയും ശിൽപവും പ്രശസ്തി പത്രവുമാണ് അവാർഡ്. മന്ത്രി ഡോ. ആർ ബിന്ദു നേരിട്ട് വിളിച്ചാണ് ആജീവനാന്ത സംഭാവനയ്ക്കുള്ള പുരസ്‌ക്കാരം ലഭിച്ച വിവരം അറിയിച്ചതെന്നും നിറഞ്ഞ കൈയ്യടികൾക്കിടയിൽ വിദ്യാധരൻ മാസ്റ്റർ പറഞ്ഞു.

Also read:വില്ലന്‍… നായകന്‍.. ഇന്ന് ജനപ്രിയന്‍; സിനിമയിലെത്തിയിട്ട് ഒരു വ്യാഴവട്ടം; ടൊവിനോയുടെ കുറിപ്പ് വൈറല്‍

ഗുരുനാഥന്മാരുടേയും കൂട്ടുകാരുടേയും വീട്ടുകാരുടേയും സാന്നിധ്യത്തിൽ ഗുരുതുല്യനായ വിദ്യാധരൻ മാസ്റ്ററും ആനയടി പ്രസാദ് മാഷും ചേർന്ന് നിർവഹിച്ച പ്രകാശന ചടങ്ങ് ജീവിതത്തിലെ ധന്യ മുഹൂർത്തമായി മനസ്സിൽ സൂക്ഷിക്കുമെന്ന് ദീപ ബിബീഷ് നായർ പറഞ്ഞു.ദീപയുടെ അഞ്ചാമത്തെ പുസ്തകമാണ് ‘ഇന്നലെയും ഇന്നും ‘ എന്ന കവിതാ സമാഹാരം

പ്രശസ്ത സംഗീതജ്ഞനായ വിദ്യാധരൻ മാസ്റ്റർ പ്രശസ്ത കർണ്ണാടക സംഗീതജ്ഞനും കേരള സാഹിത്യ അക്കാദമി അംഗവുമായ ആനയടി പ്രസാദ് മാഷിന് നൽകിയാണ് പ്രകാശനം നിർവഹിച്ചത്. കല്ലുവാതുക്കൽ ആസ്ഥാനമായ ‘സമുദ്രതീരം’ എന്ന വയോജന കേന്ദ്രത്തിൽ വച്ച് നടന്ന ചടങ്ങിൽ കവിയും ഗാനരചയിതാവുമായ ആർ എം ഷിബുവും കവിയും ചെറുകഥാകൃത്തുമായ പാമ്പുറം അരവിന്ദനും പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News