വിദ്യാരംഭം : ആദ്യക്ഷരം പകര്‍ന്ന് ഗവര്‍ണര്‍

കേരള രാജ് ഭവനില്‍ ആദ്യമായി നടന്ന വിദ്യാരംഭച്ചടങ്ങില്‍ ഗവര്‍ണര്‍ ശ്രീ ആരിഫ് മുഹമ്മദ് ഖാന്‍ 61 കുട്ടികളെ എഴുത്തിനിരുത്തി.’ഓം ഹരി: ശ്രീ ഗണപതയേ നമ: , അവിഘ്‌നമസ്തു’ എന്ന് ദേവനാഗിരി ലിപിയിലും ‘ഓം , അ, ആ’ എന്നിവ മലയാളത്തിലും ആണ് ഗവര്‍ണര്‍ എഴുതിച്ചത്. അറബിക്കില്‍ എഴുതാന്‍ താത്പര്യം കാട്ടിയ കുട്ടികളെ അറബിയിലും എഴുതിച്ചു. അറബിക് അക്ഷരവും പിന്നെ ഖുറാനില്‍ അവതരിപ്പിക്കപ്പെട്ട ‘ദൈവനാമത്തില്‍ വായിക്കൂ’ എന്നര്‍ത്ഥം വരുന്ന ആദ്യ വാക്യവും.

Also Read; അറിവും നൈപുണ്യവും കൈമുതലായ ഒരു നവകേരളത്തെ വാര്‍ത്തെടുക്കാന്‍ ഈ വിദ്യാരംഭ ദിനം ഊര്‍ജ്ജം പകരട്ടെ; മുഖ്യമന്ത്രി

വിദ്യാരംഭത്തിന് രജിസ്റ്റര്‍ ചെയ്തവര്‍ക്കൊപ്പം ഗവര്‍ണറുടെ നാല് പേരക്കുട്ടികളും (റാഹം, ഇവാന്‍, സീറ, അന്‍ വീര്‍) ആദ്യക്ഷരം എഴുതി. കേരള രാജ് ഭവന്‍ ഓഡിറ്റോറിയതില്‍ സജ്ജമാക്കിയ വേദിയിലായിരുന്നു ചടങ്ങ്. രവിലെ 7.45 നു തുടങ്ങിയ വിദ്യാരംഭത്തില്‍ പങ്കെടുക്കാനായി രാവിലെ ആറേകാല്‍ മുതല്‍ കുട്ടികള്‍ എത്തിയിരുന്നു.

തിരുവനന്തപുരത്തിനു പുറമേ കോട്ടയം ഇടുക്കി, തൃശൂര്‍, തുടങ്ങിയ ജില്ലകളില്‍ നിന്നും കുട്ടികള്‍ എത്തിയിരുന്നു. നേരത്തേ അറിയിപ്പ് നല്‍കിയതിനെത്തുടര്‍ന്ന് രജിസ്റ്റര്‍ ചെയ്തവരായിരുന്നു കുട്ടികള്‍. കുട്ടികള്‍ക്കെല്ലാം അക്ഷരമാല, പ്രസാദം, കളറിംഗ് ബുക്ക് , ക്രയോണ്‍ തുടങ്ങിയവ നല്‍കി.

Also Read: ബിഷന്‍സിങ് ബേദി വിട പറയുമ്പോള്‍ ഓര്‍മ്മയാവുന്നത് ഇന്ത്യന്‍ ക്രിക്കറ്റിലെ പുഷ്‌കല കാലമാണ്; മന്ത്രി എം ബി രാജേഷ്

വിദ്യാരംഭച്ചടങ്ങിനും പൂജയ്ക്കും നേതൃത്വവും മാര്‍ഗനിര്‍ദേശവും നല്‍കിയ ആചാര്യന്‍ എസ് .ഗിരീഷ് കുമാര്‍ , പ്രൊഫ. പൂജപ്പുര കൃഷ്ണന്‍ നായര്‍, എന്‍ രാജീവ്, എം ശങ്കരനാരായണന്‍, അര്‍ .രാജേന്ദ്രന്‍, ഡി .ഭഗവല്‍ദാസ് എന്നിവരെ ചടങ്ങിനുശേഷം ഗവര്‍ണര്‍ ആദരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News