വയനാടിന്റെ കണ്ണീരൊപ്പാന്‍ ഈണങ്ങളുടെ മാന്ത്രികനായ വിദ്യാസാഗറും ഗാനഗന്ധര്‍വന്‍ കെ.ജെ. യേശുദാസും വീണ്ടും കൈകോര്‍ക്കുന്നു. ഇരുവരും ചേര്‍ന്നൊരുക്കുന്ന പാട്ടിലൂടെ വയനാടിന് സഹായഹസ്തമേകുകയാണ് ലക്ഷ്യം. വയനാട് ഇതിവൃത്തമാക്കി വരികളുടെ മജീഷ്യന്‍ റഫീഖ് അഹമ്മദ് രചന നിര്‍വഹിച്ചിരിക്കുന്ന ഗാനം വിദ്യാസാഗറിന്റെ ഈണത്തില്‍ യേശുദാസ് ആലപിക്കും. തുടര്‍ന്ന് ആ ഗാനം വിദ്യാസാഗറിന്റെ യൂട്യൂബ് ചാനലില്‍ അപ്ലോഡ് ചെയ്യും. തുടര്‍ന്ന് ആ പാട്ടിന് യൂട്യൂബില്‍ നിന്നും ലഭിക്കുന്ന വരുമാനം പൂര്‍ണമായും വയനാടിലെ ദുരിതബാധിതരുടെ പുനരധിവാസത്തിനുവേണ്ടി ഉപയോഗിക്കുമെന്ന് വിദ്യാസാഗര്‍ പറഞ്ഞു.
ALSO READ: ഏകനായി ലണ്ടന്‍ തെരുവുകളിലൂടെ നടന്ന് കോഹ്ലി; അഭ്യൂഹങ്ങളുമായി ആരാധകരും-വീഡിയോ വൈറല്‍
തന്നെയും തന്റെ പാട്ടിനെയും എക്കാലവും സ്നേഹിച്ചിട്ടുള്ള മലയാളികളോടുള്ള കടപ്പാടിന്റെ ഭാഗമായാണ് ഇത്തരമൊരു ഉദ്യമമെന്നും വിദ്യാസാഗര്‍ പറഞ്ഞു. 12 വര്‍ഷത്തിനു ശേഷമാണ് യേശുദാസും വിദ്യാസാഗറും ഒന്നിക്കുന്നത്. 2012ല്‍ പുറത്തിറങ്ങിയ വൈഢ്യൂര്യമായിരുന്നു ഇവരുടെ അവസാന ചിത്രം. 1998-ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ഹിറ്റ് ആല്‍ബം തിരുവോണ കൈനീട്ടത്തിനുശേഷം ആദ്യമായാണ് ഇരുവരും ഒരു ചലച്ചിത്രേതര ഗാനം ഒരുക്കുന്നത് എന്ന പ്രത്യേകതയും ഈ ഉദ്യമത്തിനു പിന്നിലുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here