വിദ്യാവനം സ്‌കൂള്‍ നഴ്‌സറി പദ്ധതി; അപേക്ഷ ക്ഷണിച്ചു

apply now

കേരള വനം-വന്യജീവി വകുപ്പ് മലപ്പുറം സാമൂഹ്യ വനവത്കരണ വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ 2025-26 വര്‍ഷം നടപ്പാക്കുന്ന വിദ്യാവനം സ്‌കൂള്‍ നഴ്‌സറി പദ്ധതിക്ക് ഇപ്പോള്‍ അപേക്ഷിക്കാം. തദ്ദേശീയ ഇനങ്ങളില്‍പ്പെട്ട വൃക്ഷത്തൈകള്‍ വിദ്യാലയങ്ങളില്‍ നട്ടുപിടിപ്പിച്ച് ചെറുവനം ഒരുക്കുന്നതാണ് പദ്ധതി. വിദ്യാര്‍ഥികള്‍ക്ക് പഠനത്തോടൊപ്പം വനസംരക്ഷണത്തിന്റെ പാഠങ്ങള്‍ പകരുകയാണ് പദ്ധതി ലക്ഷ്യമിടുന്നത്.

ALSO READ:മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍; ദുരന്തബാധിതരുടെ പുനരധിവാസത്തില്‍ വിട്ടുവീഴ്ചയില്ലെന്ന് മന്ത്രി കെ രാജന്‍

വിദ്യാവനം ഒരുക്കാന്‍ അഞ്ച് സെന്റ് സ്ഥല സൗകര്യമുള്ള സ്‌കൂളുകള്‍ക്ക്  അപേക്ഷിക്കാവുന്നതാണ്. അപേക്ഷ നവംബര്‍ 30ന് മുമ്പ് മലപ്പുറം സിവില്‍ സ്റ്റേഷനിലെ സോഷ്യല്‍ ഫോറസ്ട്രി ഡെപ്യൂട്ടി ഫോറസ്റ്റ് കണ്‍സര്‍വേറ്ററുടെ ഓഫീസില്‍ ലഭിക്കണം. ഇ-മെയില്‍: acfsfmprm@gmail.com, acf.sf-mprm.for@kerala.gov.in. ഫോണ്‍: 04832734803, 8301862445, 9048135953,8547603857.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News