‘ഞങ്ങള്‍ക്ക് ഒരു തന്ത്രപരമായ പദ്ധതിയുണ്ട്, എന്റെ എല്ലാ തിരക്കുകളുടെയും പങ്കാളി’; പുതിയ വിശേഷം പങ്കുവെച്ച് വിഘ്‌നേശ്

ആരാധകരുടെ പ്രിയപെട്ട താര ദമ്പതികളാണ് നയൻതാരയും വിഘ്‌നേശ് ശിവനും. ഇന്‍സ്റ്റഗ്രാമിലൂടെ തങ്ങളുടെ കുടുംബ വിശേഷങ്ങൾ ഇരുവരും പങ്കുവെയ്ക്കാറുണ്ട്. കുഞ്ഞുങ്ങളുടെ ഫോട്ടോയും ഇരുവരും അടുത്തിടെ പങ്കുവെച്ചിരുന്നു.

ALSO READ:ഓസ്ട്രേലിയയിൽ തിമിംഗലം ബോട്ടിലിടിച്ച് ഒരാൾക്ക് ദാരുണാന്ത്യം

നയന്‍സ് സ്‌കിന്‍ കെയര്‍ എന്ന പുതിയ ബ്രാന്റ് ബിസിനസ് നയൻ‌താര തുടങ്ങിയിരുന്നു. ഇത് സംബന്ധിച്ച വിവരങ്ങളും താരം പങ്കുവെച്ചു. നയന്‍താര തനിച്ചല്ല, വിഘ്‌നേശ് ശിവനും ഡെയിസി മോര്‍ഗനും ഈ ബിസിനസ്സില്‍ പങ്കാളികളായി ഉണ്ട്. ഇപ്പോഴിതാ അത് സംബന്ധിച്ച പുതിയ പോസ്റ്റ് പങ്കുവെച്ചിരിക്കുകയാണ് വിഘ്നേഷ്. നയന്‍താരയ്‌ക്കൊപ്പമുള്ള ചിത്രങ്ങളും താരം പങ്കുവച്ചു.

ALSO READ:ടൂറിസ്റ്റ് ബസ് കൊക്കയിലേക്ക് മറിഞ്ഞ് എട്ടു പേര്‍ക്ക് ദാരുണാന്ത്യം; 30 പേര്‍ക്ക് പരുക്കേറ്റു

‘ഞങ്ങള്‍ക്ക് ഒരു തന്ത്രപരമായ പദ്ധതിയുണ്ട്, അതിനെയാണ് കാര്യങ്ങള്‍ ചെയ്യുന്നത് എന്ന് പറയുന്നത്. എന്റെ എല്ലാ തിരക്കുകളുടെയും പങ്കാളി, ജീവിത പങ്കാളി, ബിസിനസ് പങ്കാളി, ലവ് യു തങ്കമേ’ എന്ന് പറഞ്ഞ് തയന്‍താരയെ ടാഗ് ചെയ്തുകൊണ്ടാണ് പോസ്റ്റ് തുടങ്ങുന്നത്. ”ദൈവം എന്നോട് പറഞ്ഞു, എല്ലാ അനുഗ്രഹങ്ങളും നമുക്കായി ഇനിയും തുടരുമെന്ന്. അതുകൊണ്ട് ആത്മവിശ്വാസത്തോടെ, നമ്മുടെ സ്വപ്‌നങ്ങള്‍ക്കായി നമുക്ക് ആത്മാര്‍ത്ഥമായി പരിശ്രമിക്കാം. ഒരു പുതിയ സ്വപ്‌നത്തിലേക്ക് കാലെടുത്തുവയ്ക്കുന്നു, നയന്‍സ് സ്‌കിന്‍! മലേഷ്യ, സിംഗപൂര്‍, ഇന്ത്യ എന്നിവിടങ്ങളില്‍ സെയില്‍ ആരംഭിച്ചു കഴിഞ്ഞു. ഈ വര്‍ഷം അവസാനിക്കുന്നതോടെ അന്താരാഷ്ട്ര തലത്തില്‍ സജീവമാവും എന്നാണ് വിക്കി ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച കുറിപ്പിൽ വ്യക്തമാക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News