ഊട്ടി നഗരസഭാ കമ്മിഷണർ വിജിലൻസിൻ്റെ പിടിയിൽ; അറസ്റ്റ് ചെയ്തത് ജോലി കഴിഞ്ഞ് വീട്ടിൽ പോകുന്നതിനിടെ, കാറിൽ 11.70 ലക്ഷം രൂപയുടെ അനധികൃത പണം

ഊട്ടി നഗരസഭാ കമ്മീഷണറെ വിജിലൻസ് അറസ്റ്റ് ചെയ്തു. അഴിമതിയാരോപണം നേരിട്ടിരുന്ന നഗരസഭാ കമ്മീഷണർ ജഹാംഗിർ പാഷയുടെ കാറിൽ നിന്നും കണ്ടെത്തിയത് 11.70 ലക്ഷം രൂപ.  ഊട്ടിയിൽനിന്ന് കോത്തഗിരിവഴി കാറിൽ ചെന്നൈയിലെ വീട്ടിലേക്ക് പോവുന്നതിനിടെയായിരുന്നു വിജിലൻസിൻ്റെ അറസ്റ്റ്. തേനി നഗരസഭാ കമ്മിഷണർ ആയിരുന്ന ജഹാംഗിർ പാഷ അടുത്തിടെയാണ് ഊട്ടിയിലേക്ക് സ്ഥലംമാറി എത്തിയത്. മലയോര മേഖലയായതു കൊണ്ട് ഒട്ടേറെ നിബന്ധനകളാണ് ഊട്ടിയിലുള്ളത്. എന്നാൽ, ജഹാംഗിർ പാഷ എത്തിയതിനു ശേഷം ഇതിൽ വലിയ രീതിയിൽ വിട്ടുവീഴ്ച ചെയ്തിട്ടുണ്ടെന്നും അടുത്തിടെ ഒരു വസ്ത്ര നിർമാണ ശാലയ്ക്ക്  ചട്ടം ലംഘിച്ച് പാർക്കിങ് കേന്ദ്രം തുറക്കാൻ ഇദ്ദേഹം അനുമതി നൽകിയതായും  ആരോപണമുണ്ട്.  നിരന്തരമായി പരാതികൾ ലഭിക്കുന്നതുകൊണ്ട് തന്നെ വിജിലൻസ് സംഘം രഹസ്യമായി ഇദ്ദേഹത്തെ നിരീക്ഷിക്കുന്നുണ്ടായിരുന്നു.

ALSO READ: എൽഡിഎഫ് ആത്മവിശ്വാസത്തിൽ; ചട്ടം ലംഘിച്ച് വോട്ടർമാരെ സ്വാധീനിക്കാനുള്ള യുഡിഎഫ് ശ്രമം ജനം തള്ളിക്കളയുമെന്നും സത്യൻ മൊകേരി

കഴിഞ്ഞ ദിവസം രാത്രി കമ്മിഷണർ കാറിൽ നാട്ടിലേക്ക് പോകുന്നുണ്ടെന്ന് വിജിലൻസിന് വിവരം ലഭിച്ചു. തുടർന്ന് ഡിവൈഎസ്പി ജയകുമാർ, ഇൻസ്‌പെക്ടർ പരിമളാദേവി, രംഗനാഥൻ എന്നിവർ ഇയാളെ പിന്തുടർന്നു. കോത്തഗിരി റൂട്ടിൽ ദോഡബേട്ടയ്ക്ക് സമീപത്തു നിന്ന് കാർ തടഞ്ഞു നടത്തിയ പരിശോധനയിലാണ് കാറിനുള്ളിൽ നിന്ന് പണം കണ്ടെത്തിയത്. പണത്തിൻ്റെ  ഉറവിടം സംബന്ധിച്ച ചോദ്യത്തിന് കമ്മീഷണർ കൃത്യമായ മറുപടി നൽകിയില്ല. ഇതോടെ കമ്മിഷണറെ നഗരസഭാ ഓഫീസിൽ എത്തിച്ച് ചോദ്യം ചെയ്യുകയും തുടർന്ന് വിജിലൻസ് അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News