മാത്യു കുഴല്‍നാടന് തിരിച്ചടി; മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെ കേസെടുക്കേണ്ടതില്ലെന്ന് വിജിലന്‍സ്

മാത്യു കുഴല്‍നാടന് തിരിച്ചടി. മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെ കേസെടുക്കേണ്ടതില്ലെന്ന് വിജിലന്‍സ്. വിജിലന്‍സ് കോടതിയില്‍ ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. അന്വേഷണത്തിന് ആവശ്യമായ തെളിവുകള്‍ മാത്യു കുഴല്‍നാടന്‍ ഹാജരാക്കിയിട്ടില്ലെന്ന് വിജിലന്‍സ് അറിയിച്ചു. തുടര്‍ വാദത്തിനായി കേസ് ഈ മാസം 27ലേക്ക് മാറ്റി.

Also Read : പത്മജയ്ക്ക് പിന്നാലെ പത്മിനിയും; കൂടുതല്‍ കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയിലേക്ക്

സി എം ആർ എല്ലും എക്സാലോജിക്കും തമ്മിലുള്ള പണമിടപാടിൽ അഴിമതിയുണ്ടെന്നും അതുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണാ വിജയനുമെതിരെ കേസെടുക്കണം എന്നാവശ്യപ്പെട്ടാണ് മാത്യു കുഴൽനാടൻ ഹർജി നൽകിയത്.
എന്നാൽ കുഴൽനാടൻ സമർപ്പിച്ച രേഖകളിൽ മതിയായ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വിജിലൻസ് തിരുവനന്തപുരത്തെ പ്രത്യേക വിജിലൻസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചത്. ഈ സാഹചര്യത്തിൽ മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ കേസെടുക്കേണ്ടതില്ലെന്നും റിപ്പോർട്ടിൽ വിജിലൻസ് വ്യക്തമാക്കി.  ഇത് സംബന്ധിച്ചുള്ള ഒരുതരത്തിലെ തെളിവുകളും കുഴൽനാടൻ സമർപ്പിച്ചിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ ഓരോ ദിവസവും മാത്യു കുഴൽനാടൻ വാർത്താസമ്മേളനങ്ങളിലൂടെ ഉന്നയിക്കുന്ന കാര്യങ്ങളിൽ കഴമ്പില്ല എന്നുകൂടി ഇതിലൂടെ വ്യക്തമാകുന്നു. ഉന്നയിച്ച ആരോപണങ്ങൾ നിമിഷങ്ങൾക്കുള്ളിൽ തകരുന്നതിന് പിന്നാലെയായിരുന്നു മാത്യു കുഴൽനാടൻ വിജിലൻസിനെ സമീപിച്ചത്. കേസെടുക്കാൻ സാധിക്കില്ലെന്ന് വിജിലൻസ് റിപ്പോർട്ട് നൽകിയതോടെ കനത്തു തിരിച്ചടിയാണ് മാത്യുനാടനുണ്ടായത്.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News