കൈക്കൂലി വാങ്ങുന്നതിനിടെ മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടറെ വിജിലൻസ് പിടികൂടി. ആലുവ ജോ. ആർ ടി ഓഫീസിലെ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ താഹിറുദ്ദീനാണ് പിടിയിലായത്.
ഡ്രൈവിംഗ് സ്കൂൾ നടത്തിപ്പുകാരിൽ നിന്ന് 7000 രൂപ വാങ്ങുന്നതിനിടെയാണ് വിജിലൻസ് സംഘം ഇയാളെ പിടി കൂടിയത്. വൈകിട്ട് 5.30 യോടെയാണ് സംഭവം. ആലുവ പാലസിന് സമീപം സ്വകാര്യ വാഹനത്തിൽ വച്ചായിരുന്നു പണം കൈപറ്റിയത്.
ALSO READ; ക്ഷേമ പെൻഷൻ തട്ടിപ്പ്; 29 ജീവനക്കാർക്ക് സസ്പെൻഷൻ
വിജിലൻസ് ഡി.വൈ.എസ്.പി ജയരാജിൻ്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് താഹിറുദ്ദീൻ പിടിയിലായത്.
ENGLISH NEWS SUMMARY: Vigilance caught motor vehicle inspector while accepting bribe money. Aluva Jo. Tahiruddin, motor vehicle inspector of RT office, was caught by vigialnce.The vigilance team caught him while taking Rs 7000 from the driving school operator. The incident took place at 5.30 pm. The money was taken from a private vehicle near Aluva Palace.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here