വിദേശത്ത് ഫണ്ട് പിരിച്ചത് നിയമം ലംഘിച്ച്; പുനര്‍ജനി തട്ടിപ്പില്‍ വി.ഡി സതീശനെതിരെ ശക്തമായ തെളിവുകള്‍

v d satheesan

പുനര്‍ജനി തട്ടിപ്പ് കേസില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്ത്. പുനര്‍ജനിയുടെ ഭാഗമായി വിദേശത്ത് ഫണ്ട് പിരിച്ചത് നിയമം ലംഘിച്ചാണെന്ന് വ്യക്തമായി. ക്രമക്കേടില്‍ കൂടുതല്‍ പേര്‍ക്ക് പങ്കെന്നാണ് വിവരം. ഇക്കാര്യങ്ങള്‍ വിശദമായി പരിശോധിക്കാന്‍ വിജിലന്‍സ് സംഘം പറവൂരിലെത്തും. കൂടുതല്‍ പേരില്‍ നിന്ന് മൊഴിയെടുക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ഫണ്ട് വെട്ടിപ്പിലെ ഗൂഢാലോചനയും അന്വേഷണ പരിധിയില്‍ വരുന്നുണ്ട്.

Also read- സഖാവ് കോടിയേരിക്ക് സ്മാരകം ഒരുങ്ങും; ഭൂമി വിട്ട് നല്‍കി ആര്‍ട്ടിസ്റ്റ് മദനനും സഹോദരങ്ങളും

പുനര്‍ജനി കേസില്‍ വി.ഡി സതീശനെതിരെ വിജിലന്‍സ് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്. പരാതിക്കാരായ ജെയ്‌സല്‍, പി. രാജു എന്നിവരില്‍ നിന്ന് വിജിലന്‍സ് കഴിഞ്ഞ ദിവസം മൊഴിയെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് തട്ടിപ്പിന് വേദിയായ പറവൂരില്‍ വിജിലന്‍സ് സംഘം എത്തുന്നത്. അന്വേഷണത്തിന്റെ ഭാഗമായി കൂടുതല്‍ പേരില്‍ നിന്ന് മൊഴിയെടുക്കുമെന്ന് വിജിലന്‍സ് അറിയിച്ചു.

Also Read- ‘താടിയെടുത്ത ശേഷം രണ്ട് ജ്യേഷ്ഠന്മാരുടെ മരണം’; പത്മരാജന്റെ അപൂര്‍വ ചിത്രം പങ്കുവെച്ച് മകന്‍ അനന്തപത്മനാഭന്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News