പുനര്‍ജനി തട്ടിപ്പ്; വിദേശത്ത് നിന്ന് ഫണ്ട് ശേഖരിച്ച സ്ത്രീയെ തേടി അന്വേഷണ സംഘം; കൈരളി ന്യൂസ് എക്‌സ്‌ക്ലൂസീവ്

പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരായ പുനര്‍ജനി തട്ടിപ്പ് കേസില്‍ അന്വേഷണം ഊര്‍ജിതമാക്കി വിജിലന്‍സ്. വിദേശത്ത് നിന്ന് ഫണ്ട് ശേഖരിച്ച സ്ത്രീയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. സതീശന്‍ പറഞ്ഞ സ്ത്രീ ആരാണെന്നാണ് വിജിലന്‍സ് അന്വേഷിക്കുന്നത്. അവര്‍ക്ക് ഫണ്ട് പിരിക്കാന്‍ അനുമതിയുണ്ടായിരുന്നോ എന്നും പിരിച്ച ഫണ്ട് നാട്ടിലേക്കെത്തിയോ എന്നത് സംബന്ധിച്ചും വിശദമായി അന്വേഷിക്കും. കൈരളി ന്യൂസ് എക്‌സ്‌ക്ലൂസീവ്

Also read- പുനര്‍ജനി തട്ടിപ്പ് കേസ്, വി.ഡി.സതീശനെതിരെ അന്വേഷണം ഊര്‍ജിതമാക്കി വിജിലന്‍സ്

ബര്‍മിംഗ് ഹാമില്‍ ഫണ്ട് പിരിച്ചത് ഒരു സ്ത്രിയാണെന്ന് വി.ഡി. സതീശന്‍ നേരത്തേ പറഞ്ഞിരുന്നു. ആ സ്ത്രീയാണ് പറവൂരില്‍ ചെക്കുകള്‍ വിതരണം ചെയ്തതെന്നും സതീശന്‍ പറഞ്ഞിരുന്നു. എന്നാല്‍ ആ സ്ത്രീയുടെ പേരോ മറ്റ് വിവരങ്ങളോ സതീശന്‍ വ്യക്തമാക്കിയിരുന്നില്ല. ആ സ്ത്രീയാണെന്ന് സതീശന്‍ വെളിപ്പെടുത്തണമെന്നാവശ്യപ്പെട്ട് പരാതിക്കാരനായ പി.രാജു രംഗത്തെത്തിയിരുന്നു.

Also Read- പുനര്‍ജനി പദ്ധതി തട്ടിപ്പ്; സതീശന്റെ കുരുക്ക് മുറുകുന്നു, തെളിവുമായി നാട്ടുകാര്‍

പ്രതിപക്ഷ നേതാവ് വി ഡി സതീശന് വിദേശത്തുപോയി പണപ്പിരിവിന് അനുമതി നല്‍കിയിട്ടില്ലെന്ന് വിദേശ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിനാണ് മന്ത്രാലയം ഈ മറുപടി നല്‍കിയത്. ഏതെങ്കിലും വിദേശ രാജ്യത്തുനിന്ന് ദുരിതാശ്വാസ ഫണ്ട് ശേഖരിക്കാന്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന് 2017-2020 കാലത്ത് അനുമതി നല്‍കിയിട്ടുണ്ടോ എന്നായിരുന്നു കാതികുടം ആക്ഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ ജയ്സന്‍ പാനിക്കുളങ്ങരയുടെ ചോദ്യം. ഇല്ല എന്നാണ് മന്ത്രാലയം ഇതിന് മറുപടി നല്‍കിയത്. ഇതിന് പിന്നാലെ വി.ഡി സതീശനെതിരെ പരാതിയുമായി ജയ്‌സന്‍ മുന്നോട്ടുപോകുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News