എ.ഡി.ജി.പി എം ആർ അജിത് കുമാറിനെതിരെ വിജിലൻസ് അന്വേഷണം. അനധികൃതമായ സ്വത്ത് സമ്പാദനം സംബന്ധിച്ചാണ് അന്വേഷണം. അജിത് കുമാറിനെ കൂടാതെ സസ്പെൻഷനിലായ എസ്പി സുജിത് ദാസിനെതിരെയും അന്വേഷണം നടക്കും. ഡിജിപി മുന്നോട്ട് വെച്ച നിര്‍ദേശം ആണ് സര്‍ക്കാര്‍ അംഗീകരിച്ചത്.
എഡിജിപി എംആര്‍ അജിത്കുമാറിനെതിരെ ഉയര്‍ന്നുവന്ന ഗരുതരമായ ആരോപണങ്ങളില്‍ ഡിജിപി നേതൃത്വത്തിലുള്ള സംഘം നടത്തിയ പ്രാഥമിക അന്വേഷണത്തിലാണ് തുടര്‍ നടപടി. എഡിജിപി എംആര്‍ അജിത്ത് കുമാറിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടു. ഡിജിപിയുടെ ശുപാര്‍ശ അംഗീകരിച്ചാണ് സര്‍ക്കാര്‍ തീരുമാനം.അനധികൃത സ്വത്ത് സമ്പാദനവും കെട്ടിട നിര്‍മ്മാണവും അന്വേഷണ പരിധിയില്‍ വരും. സസ്പെന്‍ഷനിലായ എസ് പി സുജിത്ദാസിനെതിരെയും അന്വേഷണം നടക്കും.
സ്വണ്ണക്കടത്ത്, പോലീസ് ക്വാര്‍ട്ടേഴ്‌സിലെ മരംമുറി, ഓണ്‍ലൈന്‍ മാധ്യമ സ്ഥാപന ഉടമ സാജന്‍ സ്‌കറിയയില്‍ നിന്ന് കൈക്കൂലി വാങ്ങി, തുടങ്ങിയ ആരോപണങ്ങളും വിജിലന്‍സ് സംഘം പരിശോധിക്കും.
ഡിജിപി ഷെയ്ഖ് ദര്‍സേവ് സാഹിബ് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ എഡിജിപി എംആര്‍ അജിത്കുമാറിനെതിരെയുള്ള ആരോപണങ്ങളില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തി. നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു പ്രാഥമിക അന്വേഷണം.
വിജിലന്‍സ് സംഘം അടുത്ത ദിവസം തന്നെ അന്വേഷണം ആരംഭിക്കുമെന്നാണ് സൂചന. കുറ്റക്കാര്‍ക്കെതിരെ വിട്ടുവിഴ്ചയില്ലാത്ത നടപടികളുമായി പിണറായി സര്‍ക്കാര്‍ മുന്നോട്ടുപോകുമെന്ന സൂചനയാണ് വിജിലന്‍സ് അന്വേഷണ പ്രഖ്യാപനം. ഇതോടെ ഒരു വിഭാഗം മാധ്യമങ്ങളും പ്രതിപക്ഷവും നടത്തിയ വ്യാജ പ്രചരണങ്ങള്‍ പൊളിഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here