കോൺഗ്രസ്‌ എം എൽ എ മാത്യു കുഴൽനാടനെതിരെ വിജിലൻസ്‌ അന്വേഷണത്തിന്‌ അനുമതി

കോൺഗ്രസ്‌ എംഎൽഎ മാത്യു കുഴൽനാടനെതിരെ വിജിലൻസ്‌ പ്രാഥമികാ അന്വേഷണത്തിന്‌ അനുമതി. ചിന്നക്കനാലിലെ അനധികൃത ഭൂമിയിടപാടിൽ ആണ് വിജിലൻസ് അന്വേഷണം. അഴിമതി നിരോധന നിയമപ്രകാരമാണ്‌ അന്വേഷണം നടക്കുക. മാത്യു കുഴൽനാടൻ ,ബിനാമി ഇടപാടിലൂടെ 6 കോടിയോളം രൂപ വിലമതിക്കുന്ന ഭൂമിയും ആഡംബര റിസോർട്ടും സ്വന്തമാക്കിയെന്നതാണ്‌ കേസിൽ അന്വേഷണം നടക്കുകയായിരുന്നു.

ALSO READ:നിപ; നാല് ദിവസമായി നിപ പോസിറ്റീവ് കേസുകൾ ഇല്ല; രോഗ നിർണ്ണയത്തിന് ട്രൂനാറ്റ് ടെസ്റ്റ് നടത്താൻ ഐ സി എം ആർ അനുമതി

മൂന്നാർ ദേവികുളം വില്ലേജിൽ ചിന്നക്കനാലിലാണ്‌ ഭൂമിയും ആഡംബര റിസോർട്ടും എം എൽ എ സ്വന്തമാക്കിയത്. 3.50 കോടി വിലയുണ്ടെന്ന് മാത്യു കുഴൽനാടൻതന്നെ സാക്ഷ്യപ്പെടുത്തുന്ന വസ്‌തുവകകളാണ്‌ 1,92,60,000 രൂപയ്ക്ക് കുഴൽനാടന്റെയും കൂട്ടു കക്ഷികളുടെയും പേരിൽ രജിസ്റ്റർ ചെയ്‌തത്‌.സ്ഥലപരിശോധനപോലും നടത്താതെ ഇടുക്കി രാജകുമാരി സബ് രജിസ്ട്രാർ ഈ തുകയ്‌ക്കുമാത്രമായി 15,40,800- രൂപ മുദ്രവില ചുമത്തി രജിസ്‌ട്രേഷനും നടത്തിക്കൊടുത്തു. ഇതിലൂടെ യഥാർഥ സ്റ്റാമ്പ് ഡ്യൂട്ടിയും രജിസ്ട്രേഷൻ ഫീസുമായി വൻതുകയും തട്ടിച്ചു.

യഥാർഥ വിപണി വില മറച്ചുവച്ച്, ഭൂമിയുടെ ന്യായവില കാട്ടി ആധാരം രജിസ്റ്റർ ചെയ്യുകയായിരുന്നു. വസ്‌തുവിനും കെട്ടിടത്തിനുമായി ആറുകോടിയോളം രൂപയുടെ മൂല്യമുണ്ട്‌. കൊല്ലം ശക്തികുളങ്ങര കാവനാട്‌ മീനത്തുചേരി കപ്പിത്താൻസ്‌ മാനറിൽ ജന്നിഫർ അൽഫോൻസിൽനിന്ന്‌ മാത്യു കുഴൽനാടൻ, പത്തനംതിട്ട അങ്ങാടി കാവുങ്കൽ വീട്ടിൽ ടോം സാബു, ടോണി സാബു എന്നിവരുടെ പേർക്കാണ്‌ ആധാരം തീറാക്കിയത്‌.2021 മാർച്ച്‌ 18നാണ്‌ 561/21 നമ്പർ പ്രകാരം ആധാരം രജിസ്റ്റർ ചെയ്‌തത്‌.

ALSO READ:മിയാന്‍ സൂപ്പറാ; ഐസിസി റാങ്കിങ്ങില്‍ സിറാജ് നമ്പര്‍ വണ്‍

അനധികൃതമായി നിർമിച്ച കെട്ടിടം ആധാരത്തിൽ ഉൾപ്പെടുത്തിയാൽ രജിസ്ട്രേഷന് തടസ്സമാകുമെന്നത്‌ മനസ്സിലാക്കിയാണ് ഇത് മറച്ചുവച്ചത്. ഇതുവഴി അറുപത് ലക്ഷത്തോളം രൂപയുടെ നികുതി വെട്ടിപ്പ്‌ കണക്കാക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News