വെള്ളറട വില്ലേജ് ഓഫീസിൽ വിജിലൻസ് പരിശോധനയ്ക്കിടെ അനധികൃതമായ് സൂക്ഷിച്ചിരുന്ന 7500 രൂപ പിടികൂടി. വിജിലൻസ് ആൻഡ് ആൻറി കറപ്ഷൻ ബ്യൂറോ സ്പെഷ്യൽ യൂണിറ്റിന്റെ നേതൃത്വത്തിലാണ് വെള്ളറട വില്ലേജ് ഓഫീസിൽ മിന്നൽ പരിശോധന നടത്തിയത്. ഈ പരിശേധനയിലാണ് അനധികൃതമായി ഫയലിനടിയിൽ ഒളിപ്പിച്ചിരുന്ന സൂക്ഷിച്ചിരുന്ന 7500 രൂപ പിടികൂടിയത്. കഴിഞ്ഞ ദിവസം വൈകിട്ടാണ് വിജിലൻസ് പരിശോധന നടത്തിയത്.
രേഖകൾ ശരിയാക്കുന്നതിനായി ഉദ്യോഗസ്ഥർ വ്യാപകമായി പണപിരിവ് നടത്തുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. രജിസ്റ്റർ ബുക്കിന് അടിയിൽ നിന്നായിരുന്നു 500ന്റെ 15 നോട്ടുകെട്ടുകൾ കണ്ടെത്തിയത്. തുടർനടപടി സ്വീകരിക്കുമെന്ന് യൂണിറ്റ് ഡിവൈഎസ്പി അനിൽകുമാർ പറഞ്ഞു.
also read : ഏഷ്യൻ ഗെയിംസ്; അമ്പെയ്ത്ത് കോമ്പൗണ്ടില്‍ ഇന്ത്യയുടെ പുരുഷ ടീമിന് സ്വര്‍ണം
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here