സബ് രജിസ്ട്രാർ ഓഫീസിൽ വിജിലൻസിന്റെ മിന്നൽ പരിശോധന; കണക്കിൽപ്പെടാത്ത 11,000 രൂപ പിടികൂടി

പാലക്കാട് ഒലവക്കോട് സബ് രജിസ്ട്രാർ ഓഫീസിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ കണക്കിൽപ്പെടാത്ത 11,000 രൂപ പിടികൂടി. സബ് രജിസ്ട്രാറുടെ ചുമതല വഹിക്കുന്ന ഹെഡ് ക്ലർക്ക് തൗഫീഖ് റഹ്മാൻ, ഓഫീസ് അസിസ്റ്റന്റ് സുബിത സെബാസ്റ്റ്യൻ എന്നിവരിൽ നിന്നാണ് പണം പിടിച്ചെടുത്തത്. സംഭവത്തിൽ ഇരുവർക്കുമെതിരെ വകുപ്പ്തല നടപടിയ്ക്ക് വിജിലൻസ് ഡിവൈഎസ്‌പി ശുപാർശ നൽകി.

ALSO READ: സിഐടിയു പ്രവർത്തകനായ ചുമട്ടു തൊഴിലാളി കുത്തേറ്റ് മരിച്ചു
ഒലവക്കോട് സബ് രജിസ്ട്രാർ ഓഫീസിലെ ജീവനക്കാർക്കെതിരെ ലഭിച്ച വിവിധ പരാതികളുടെ അടിസ്ഥാനത്തിലാണ് വിജിലൻസ് സംഘം മിന്നൽ പരിശോധനയ്ക്ക് എത്തിയത്. വിജിലൻസ് സംഘം എത്തിയതറിഞ്ഞ്, പണം ഓഫീസിലെ മേശക്കടിയിലും അലമാരകൾക്കിടയിലും ഉദ്യോഗസ്ഥർ വലിച്ചെറിഞ്ഞു. ഓഫീസ് രേഖകൾ പരിശോധിക്കുന്നതിനിടെയാണ് രജിസ്ട്രാർ ഓഫീസിൽ നിന്ന് കണക്കിൽപ്പെടാത്ത 11,000 രൂപ കണ്ടെത്തിയത്.

വിശദമായ പരിശോധനയിൽ സബ് രജിസ്ട്രാർ ചുമതലയുള്ള ഹെഡ് ക്ലർക്ക് തൗഫീഖ് റഹ്മാനിൽ നിന്ന് 9600 രൂപയും, ഓഫീസ് അസിസ്റ്റന്റ് സുബിത സെബാസ്റ്റ്യനിൽ നിന്ന് 1400 രൂപയും വിജിലൻസ് പിടിച്ചെടുത്തു. ചോദ്യം ചെയ്യലിൽ പണം തങ്ങളുടേതാണെന്ന് ഇരുവരും സമ്മതിച്ചു. തുടർന്ന് ഇരുവർക്കുമെതിരെ വകുപ്പ് തല നടപടി ആവശ്യപ്പെട്ട് വിജിലൻസ് ഡയറക്ടർക്ക് പാലക്കാട് വിജിലൻസ് ഡിവൈഎസ്‌പി കത്തയച്ചു. വിശദ പരിശോധനയ്ക്കായി രജിസ്ട്രാർ ഓഫീസിലെ ഫയലുകളും രേഖകളും പിടിച്ചെടുത്താണ് വിജിലൻസ് സംഘം മടങ്ങിയത്.

ALSO READ: ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ചു, ആളപായമില്ല

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News