വിവാദ ഭൂമി ഇടപാടും നികുതി വെട്ടിപ്പും, മാത്യു കുഴൽനാടനെതിരെ ഊർജിത അന്വേഷണത്തിന് വിജിലൻസ്

കോണ്‍ഗ്രസ് നേതാവ് മാത്യു കു‍ഴല്‍നാടനെതിരായ വിവാദ ഭൂമി ഇടപാട്, നികുതി വെട്ടിപ്പ് ആരോപണങ്ങള്‍ അന്വേഷിക്കാന്‍ വിജിലന്‍സ്. വിജിലൻസ് സംഘം ആരോപണങ്ങള്‍ സംബന്ധിച്ച് വിവരങ്ങൾ ശേഖരിച്ചു. ശക്തമായ തെളിവുകൾ വിജിലൻസിന് ലഭിച്ചതായാണ് സൂചന.

കുറഞ്ഞ കാലം കൊണ്ടുണ്ടായ വരുമാന വർദ്ധനവും തെരഞ്ഞെടുപ്പ് കമ്മിഷന് തെറ്റായ വിവരങ്ങൾ നൽകിയതും വിജിലന്‍സ് അന്വേഷിക്കും. സിപിഐഎം എറണാകുളം ജില്ലാ സെക്രട്ടറി സിഎന്‍ മോഹനനാണ് മാത്യു കു‍ഴല്‍നാടനെതിരെ രേഖകളുടെ അടിസ്ഥാനത്തില്‍ ആരോപണങ്ങള്‍ ഉന്നയിച്ചത്. ചിന്നക്കനാലിലെ ഭൂമി ഇടപാടില്‍ ലക്ഷങ്ങളുടെ ഭൂമി വെട്ടിപ്പ് നടന്നതായും തെരഞ്ഞെടുപ്പ് കമ്മിഷന് നല്‍കിയ രേഖകളില്‍ പൊരുത്തക്കേടുകളുണ്ടെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

ALSO READ: ഇന്ന് കര്‍ഷക ദിനം, കേരളത്തിന്‍റെ കാർഷിക പാരമ്പര്യത്തെ ഉയര്‍ത്തിപ്പിടിക്കാന്‍ ചിങ്ങം ഒന്ന് ഊര്‍ജം പകരട്ടെ: മുഖ്യമന്ത്രി

അതേസമയം അന്വേഷണം നടക്കട്ടേയെന്നും വിഷയത്തില്‍ ആരോഗ്യപരമായ സംവാദം ആവാമെന്നുമാണ് മാത്യു കു‍ഴല്‍നാടന്‍റെ പ്രതികരണം. എന്നാല്‍ രേഖകളെ അടിസ്ഥാനപ്പെടുത്തി മാത്യു കു‍ഴല്‍നാടന്‍ നല്‍കിയ വിശദീകരണത്തില്‍ പൊരുത്തക്കേടുകള്‍ വിദഗ്ധര്‍ ഉന്നയിക്കുന്നുണ്ട്.

ALSO READ: മണിപ്പൂരില്‍ സ്ത്രീകള്‍ക്കെതിരെ നടന്ന ക്രൂരത: 51 അംഗ സിബിഐ സംഘം അന്വേഷിക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News