വി ഡി സതീശനെതിരായ MLA ഫണ്ട് ദുർവിനിയോഗ പരാതിയിൽ വിജിലൻസ് അന്വേഷണം;കൈരളി ന്യൂസ് ഇംപാക്ട്

KAIRALI NEWS IMPACT 

പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരായ എംഎൽഎ ഫണ്ട് ദുരുപയോഗ പരാതിയിൽ വിജിലൻസ് അന്വേഷണം ആരംഭിച്ചു. പരാതിക്കാരനായ അബ്ദുൾസലാമിൻ്റെ മൊഴി ചൊവ്വാഴ്ച രേഖപ്പെടുത്തും. അതിനിടെ ഫണ്ട് ദുർവിനിയോഗ പരാതിയില്‍ കൂടുതൽ ക്രമക്കേടുകൾ പുറത്ത് വന്നു.വിവാദഭൂമിയിലേക്കുളള റോഡ് പഞ്ചായത്തിൻ്റെ ആസ്തി രജിസ്റ്ററിൽ ഉൾപ്പെടുത്തിയതും ക്രമവിരുദ്ധമായാണ്. പഞ്ചായത്ത് യുഡിഎഫ് ഭരിക്കുന്ന കാലത്താണ് റോഡ് ആസ്തി രജിസ്റ്ററിൽ ഉൾപ്പെടുത്തിയത്.

പറവൂർ മണ്ഡലത്തിലെ ചിറ്റാറ്റുകര പഞ്ചായത്തിൽ സ്വകാര്യ വ്യക്തിയുടെ ഒന്നരയേക്കർ സ്ഥലത്തേക്ക് എംഎൽഎ ഫണ്ടിൽ നിന്നും 30ലക്ഷത്തോളം രൂപ ചിലവഴിച്ച് അനധികൃതമായി റോഡ് നിർമ്മിച്ച സംഭവത്തിലാണ് വിഡി സതീശനെതിരെ വിജിലൻസ് അന്വേഷണം ആരംഭിച്ചത്.ചിറ്റാറ്റുകരയിലെ എട്ടാം വാർഡ് വികസനസമിതി കൺവീനർ അബ്ദുൾ സലാമാണ് പരാതിക്കാരൻ. അന്വേഷണത്തിൻ്റെ ആദ്യപടിയായി അബ്ദുൾസലാമിൻ്റെ മൊഴി രേഖപ്പെടുത്തും. ജൂൺ 20 ന് തിരുവനന്തപുരം വിജിലൻസ് ഓഫീസിൽ ഹാജരാകാൻ അബ്ദുൾസലാമിന് നിർദേശം നൽകിയിട്ടുണ്ട്.

അതേസമയം, പണ്ട് ദുർവിനിയോഗ പരാതിയിൽ കൂടുതൽ ക്രമക്കേടുകൾ പുറത്ത് വന്നു.വിവാദ ഭൂമിയിലേക്കുള്ള റോഡ് പഞ്ചായത്തിൻ്റെ ആസ്തി രജിസ്റ്ററിൽ ഉൾപ്പെടുത്തിയതും ക്രമവിരുദ്ധമായാണ്. പഞ്ചായത്ത് യുഡിഎഫ് ഭരിക്കുന്ന കാലത്താണ് റോഡ് ആസ്തി രജിസ്റ്ററിൽ ഉൾപ്പെടുത്തിയത്. മിനുറ്റ്സിൽ തിരുത്തൽ വരുത്തിയാണ് റോഡ് ആസ്തി രജിസ്റ്ററിൽഉൾപ്പെടുത്തിയത്.എട്ടാം വാർഡിലെ റോഡ് ഉൾപ്പെടുത്തിയതാകട്ടെ ഒമ്പതാം വാർഡിലും. ഇങ്ങനെ അടിമുടി ക്രമക്കേടുകളാണ് ഈ റോഡിന് വേണ്ടി നടത്തിയത്. വി ഡി സതീശൻ മാത്രമല്ല പറവൂറിലെ യുഡിഎഫ് നേതാക്കളെല്ലാം അറിഞ്ഞാണ് വിവാദഭൂമിയിലേക്ക് റോഡ് നിർമ്മിച്ചതെന്ന് വ്യക്തം. പുനർജനി ക്രമക്കേടിലെ വിജിലൻസ് അന്വേഷണത്തിന് പിന്നാലെ എം.എൽ.എ ഫണ്ട് ദുരുപയോഗത്തിലും വിജിലൻസ് അന്വേഷണം വന്നതോടെ സതീശൻ കൂടുതൽ പ്രതിരോധത്തിലായി.

Also Read: വി.ഡി സതീശനെതിരായ കുരുക്ക് മുറുകുന്നു; എം.എല്‍.എ ഫണ്ട് ദുര്‍വിനിയോഗ പരാതിയില്‍ കൂടുതല്‍ ക്രമക്കേടുകള്‍ പുറത്ത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News