എഐ ക്യാമറ ഇടപാടില്‍ വിജിലന്‍സ് അന്വേഷണം പുരോഗമിക്കുന്നു. എ.ഐ ക്യാമറ ഇടപാടിയില്‍ വിജിലന്‍സ് അന്വേഷണം നേരത്തേ പ്രഖ്യാപിച്ചിരുന്നു എന്നുള്ള വിവരമാണ് പുറത്തുവരുന്നത്. ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ തന്നെ വിജിലന്‍സ് അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. എഐ ക്യാമറ ഇടപാടില്‍ 2022 മെയിലാണ് സര്‍ക്കാരിന് പരാതി ലഭിക്കുന്നത്. ഇതിന് പിന്നാലെ സര്‍ക്കാര്‍ പ്രാഥമിക അന്വേഷണം നടത്തിയിരുന്നു.
എഐ ക്യാമറ ഇടപാടുമായി ബന്ധുപ്പെട്ട് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടത്. 230 കോടി രൂപ ചെലവില്‍ നടപ്പിലാക്കിയ പദ്ധതി കെല്‍ട്രോണ്‍ വഴി വാങ്ങിയതിലും നടപ്പാക്കിയതിലും അഴിമതി, സേഫ് കേരള എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിന് ലാപ്‌ടോപ് വാങ്ങിയതില്‍ ക്രമക്കേട് തുടങ്ങി ആറിലധികം പരാതികളാണ് സര്‍ക്കാരിന് ലഭിച്ചത്. മെയ് മാസത്തില്‍ ലഭിച്ച പരാതിയില്‍ ആ മാസം തന്നെ പ്രാഥമിക അന്വേഷണം നടത്തി. തുടര്‍ന്ന് ഈ വര്‍ഷം ഫെബ്രുവരിയില്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.
അഴിമതി നിരോധന നിയമം 17 എ വകുപ്പ് പ്രകാരമാണ് അന്വേഷണം നടക്കുന്നത്. പരാതിയുടെ അടിസ്ഥാനത്തില്‍ മാസങ്ങളായി അന്വേഷണം നടക്കുന്നതിനിടെയാണ് ആരോപണവുമായി പ്രതിപക്ഷം രംഗത്തെത്തിയിരിക്കുന്നത്.
അതേസമയം, എഐ ക്യാമറ ഇടപാടില്‍ ഒരു വിഷയവും മറച്ചുവെച്ചിട്ടില്ലെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്. സര്‍ക്കാരിന്റെ നടപടികള്‍ സുതാര്യവും അഴിമതിരഹിതമാണെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here